ട്രെയിൻ സർവിസ്​ ജൂൺ ഒന്നുമുതൽ; ഓൺലൈൻ ബുക്കിങ്​ ഉടൻ 

ന്യൂഡൽഹി: ജൂൺ ഒന്നുമുതൽ രാജ്യത്തുടനീളം ട്രെയിൻ സർവിസ്​ പുനരാരംഭിക്ക​​ുന്നു. 200 പ്രത്യേക ട്രെയിനുകളാണ്​ സർവിസ്​ നടത്തുക. ശീതീകരിക്കാത്ത സെക്കൻഡ്​ ക്ലാസ്​ സ്ലീപ്പർ കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾ പ്രതിദിന സർവിസുകളാണ്​. 

കുറഞ്ഞ സ്ലീപ്പർ നിരക്കുകളാകും ഈടാക്കുകയെന്നും എല്ലാവിഭാഗം ആളുകൾക്കും സർവിസ്​ പ്രയോജനപ്പെടുത്താമെന്നും റെയിൽവേ അറിയിച്ചു. കുടിയേറ്റക്കാർക്കും പ്രയോജനപ്പെടുത്താം. നിലവിൽ ഇതരസംസ്​ഥാന തൊഴിലാളികൾക്കായി സർവിസ്​ നടത്തുന്ന ശ്രമിക്​ ട്രെയിനുകൾക്കും മറ്റു എ.സി ട്രെയിനുകൾക്കും പുറമെയാകും ഈ സർവിസുകൾ. ഓൺലൈൻ ബുക്കിങ്​ ഉടൻ പ്രവർത്തനക്ഷമമാകും. ആപ്​ വഴിയും​ വെബ്​സൈറ്റ്​ വഴിയും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. 

നേരത്തേ ജൂൺ 30 വരെ എല്ലാ ട്രെയിൻ സർവിസുകളും കേന്ദ്രം നിർത്തിവെച്ചിരുന്നു. ഈ ഉത്തരവ്​ മരവിപ്പിച്ചാണ്​ അടുത്ത മാസാദ്യം മുതൽ ട്രെയിൻ സർവിസ്​ പുനരാരംഭിക്കുന്നത്​. 

Tags:    
News Summary - train service will start from june 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.