ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ തീപിടിത്തം. ഞായറാഴ്ച രാത്രി 10.55ഓടെ എട്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട ഇൻഡോർ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിന്റെ കോച്ചിനാണ് തീപിടിച്ചത്.
കോച്ചിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്നത് കണ്ട് യാത്രക്കാരനായ അസിം എന്നയാളാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. തുടർന്ന് ആർ.പി.എഫ്, റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തീ ആളിപ്പടർന്നതോടെ അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം കോച്ച് പൂർണമായി കത്തിനശിച്ചു.
ട്രെയിനിന്റെ പിന്നിലുള്ള മൂന്നാം നമ്പർ കോച്ചിനാണ് തീപിടിച്ചത്. ആളപായാം റിപ്പോർട്ട് ചെയ്തിട്ടില്ല. കോച്ചിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഇൻഡോറിലേക്ക് പോവേണ്ടതായിരുന്നു ട്രെയിൻ.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.