കോഴിക്കോട്: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 100 സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച് ഹാഷ്ടാഗ് യു.ഡി.എഫ്100 എന്ന് കുറിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. കേരളം ഏറെ കഴിവും സാധ്യതകളുമുള്ള സംസ്ഥാനമാണ്. ഇതൊക്കൊ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സര്‍ക്കാരാണ് ഇനി വേണ്ടത്. എല്ലാവിധ അവസരങ്ങളുടെയും ഭാവിക്കായി വോട്ട് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
അധികാരത്തിലെത്തും -യു.ഡി.എഫ്
തിരുവനന്തപുരം: പത്ത് വര്‍ഷത്തെ പിണറായി സർക്കാറിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് നൂറിലധികം സീറ്റുകളുമായി ടീം യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് യു.ഡി.എഫ്. ചരിത്രപ്രധാനമായ വിധിയെഴുത്താണ് നടക്കുന്നത്. കേരളത്തില്‍ അതിശക്തമായ യു.ഡി.എഫ് തരംഗമാണ്. സര്‍ക്കാര്‍ വിരുദ്ധ വികാരം ആഞ്ഞടിക്കുന്നു.
അഞ്ച് ദേശീയ സർവേകളില്‍ 85 മുതല്‍ 90 സീറ്റുകള്‍ വരെയാണ് യു.ഡി.എഫിന് പറഞ്ഞത്. ബാക്കി 15 സീറ്റുകളില്‍ കനത്ത മത്സരമാണ്. യു.ഡി.എഫ് തരംഗത്തില്‍ ആ സീറ്റുകൾകൂടി നേടി നൂറിലധികം സീറ്റുകളില്‍ വിജയിക്കും. സമ്പദ് ഘടനയെ ഉത്തേജിപ്പിച്ച് ഇന്ദിര ഗ്യാരന്റികള്‍ നടപ്പാക്കാനുള്ള പണം യു.ഡി.എഫ് സര്‍ക്കാര്‍ കണ്ടെത്തും. 30 മുതല്‍ 35 ശതമാനം വരെ നികുതി വരുമാനം വര്‍ധിപ്പിക്കും.
ഒരു വികസന പ്രവര്‍ത്തനവും ഈ സര്‍ക്കാരിന് മുന്നോട്ട് വെക്കാനായില്ല് യു.ഡി.എഫ് വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും കൊണ്ടു വന്നു. എന്നാല്‍, എല്‍.ഡി.എഫ് 2016 പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം, കോഴിക്കോട് മെട്രോ സംബന്ധിച്ച് 10 വര്‍ഷമായിട്ടും പ്രോജക്ട് പോലും തയാറാക്കാന്‍ സാധിച്ചില്ല. യു.ഡി.എഫ് വന്നാൽ ഇതിന് മാറ്റമുണ്ടാകും.-പ്രസ്താവനയിൽ പറഞ്ഞു.
ഭരണത്തുടര്‍ച്ച ഉറപ്പ് -എല്‍.ഡി.എഫ്
തിരുവനന്തപുരം: കേരളം കൂടുതല്‍ ശക്തമായി നിലനിർത്താനും നവകേരള സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന് മനസിലാക്കി വോട്ടവകാശം വിനിയോഗിക്കണമെന്ന് എല്‍.ഡി.എഫ്. മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുമായി എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടുമെന്ന ഉറപ്പാണ് സംസ്ഥാനത്താകെയുള്ള ജനവികാരം കാണിക്കുന്നത്. സര്‍ക്കാറിനെതിരെ എന്തെങ്കിലും പറയാന്‍ കഴിയാത്തവിധം പ്രതിസന്ധിയിലായ യു.ഡി.എഫിന്റെ അവസ്ഥ പരിതാപകരമാണ്.
ജനങ്ങള്‍ പരിപൂര്‍ണ തൃപ്തിയോടെ സര്‍ക്കാരിനെ കാണുന്നുവെന്നതിനാലാണ് അവര്‍ വ്യാപക വ്യാജ പ്രചാരവേല നടത്തുന്നത്. വിഴിഞ്ഞവും ദേശീയപാതയും സ്മാര്‍ട്ട് റോഡുകളും ഐ.ടി രംഗത്തെ കുതിച്ചുചാട്ടവും ലോകമാതൃകയായ പൊതുജനാരോഗ്യ രംഗവും പൊതു വിദ്യാലയങ്ങളും അടക്കമുള്ള പശ്ചാത്തലത്തില്‍നിന്ന് കേരളത്തിന് ഇനി ഒട്ടേറെ മുന്നേറാനുണ്ട്. ഉദ്യോഗസ്ഥരെയും മധ്യവര്‍ഗ സമൂഹത്തെയും പാവങ്ങളെയും നവീന പദ്ധതികളിലൂടെ പുതിയ തലമുറയുടെ ഭാവിയെയും സംരക്ഷിക്കുന്ന നിലപാടാണ് 10 വര്‍ഷം കണ്ടത്. അത്തരമൊരു അവസരത്തില്‍ നാടിനെയാകെ ഇരുട്ടിലും കലാപത്തിലുമാഴ്ത്തിയ യു.ഡി.എഫിനെ തിരിച്ചുകൊണ്ടുവരാന്‍ ആരും ആഗ്രഹിക്കില്ല-പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.