അമരാവതി: ആന്ധ്രപ്രദേശിലെ ഇൗസ്റ്റ് ഗോദാവരിയിൽ ട്രെയിനിന് തീപിടിച്ചു. യശ്വന്ത്പുർ-ടാടനഗർ സൂപ്പർഫാസ്റ്റ ് എക്സ്പ്രസിലെ പാൻട്രിയിലാണ് തിപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
ബംഗളൂരുവിൽ നിന്ന് ഝാർഖണ്ഡിലെ യശ്വന്ത്പൂരിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിൻ. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.
ബോഗിയിൽ തീപടർന്നതോടെ മറ്റു ബോഗികളിൽ നിന്ന് ഇതിനെ വേർപെടുത്തി. സംഭവത്തിൽ ആളപായങ്ങളൊന്നുമില്ല. എന്നാൽ പാൻട്രി ബോഗി പൂർണമായും കത്തി നശിച്ചു.
വിജയവാഡ-വിശാഖ് സെക്ടർ ട്രെയിനുകൾ സംഭവത്തെ തുടർന്ന് ൈവകി. നിലവിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.