ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂരിൽ ഡീസൽ ശേഖരിച്ച ട്രെയിൻ തീപിടിച്ചതിൽ അട്ടിമറിയെന്ന് സംശയം. തീപിടുത്തമുണ്ടായതിന് 100 മീറ്റർ മാറി ട്രാക്കിൽ വിളളൽ കണ്ടെത്തി. റെയിൽവെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.
തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഡീസൽ ശേഖരിച്ച ചരക്ക് ട്രെയിനിന്റെ അഞ്ച് വാഗണുകളിലാണ് തീ പടര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5:30യോടയാണ് സംഭവം.
വലിയ തോതില്‍ തീ പടര്‍ന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിൽ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വന്‍ തോതില്‍ തീ പടര്‍ന്നെങ്കിലും ജീവഹാനിയോ ചുറ്റുമുള്ള വസ്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മണാലിയിൽ നിന്നും തിരുപ്പതിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. എട്ട് ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.ജൂലൈ 13ന് (ഞായറാഴ്ച) ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകൾ പൂർണമായും കേരളത്തിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളടക്കമുള്ളവ ഭാഗികമായും റദ്ദാക്കിയതായി സതേൺ റെയിൽവേ അറിയിച്ചു.
പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
20607 ചെന്നൈ സെന്‍ട്രല്‍- മൈസൂരു വന്ദേഭാരത്
12007 ചെന്നൈ സെന്‍ട്രല്‍-മൈസൂരു ശതാബ്ദി എക്‌സ്പ്രസ്
12675 ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ കോവൈ സൂപ്പര്‍ഫാസ്റ്റ്
12243 ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ശതാബ്ദി എക്‌സ്പ്രസ്
16057 ചെന്നൈ സെന്‍ട്രല്‍- തിരുപ്പതി സപ്തഗിരി എക്‌സ്പ്രസ്
22625 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ്
12639 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ബൃന്ദാവന്‍ സൂപ്പര്‍ഫാസ്റ്റ്
16003 ചെന്നൈ സെന്‍ട്രല്‍- നാഗര്‍സോള്‍ എക്‌സ്പ്രസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.