കാണ്‍പുര്‍ ട്രെയിനപകടം: മരണം 148 ആയി

ലഖ്നോ: ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം 148 ആയി. പരിക്കേറ്റ് ആശുപത്രിയിലുള്ളവരാണ് മരിച്ചതെന്നും ഇനിയും കുറച്ചാളുകള്‍ അത്യാസന്ന നിലയില്‍ ചികിത്സയിലുണ്ടെന്നും കാണ്‍പുര്‍ ഐ.ജി സക്കി അഹമ്മദ് പറഞ്ഞു. ഇന്ദോര്‍-പട്ന എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് പുഖ്രായന്‍, മലാസ സ്റ്റേഷനുകള്‍ക്കിടയില്‍ തകര്‍ന്ന റെയില്‍വേ ട്രാക്കുകള്‍ മാറ്റി സ്ഥാപിച്ചതിനെ തുടര്‍ന്ന് ഝാന്‍സി- കാണ്‍പുര്‍ വഴിയുള്ള സര്‍വിസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

തിരക്കുള്ള റൂട്ടുകളില്‍ ട്രെയിന്‍ ഗതാഗതസുരക്ഷ ഉറപ്പാക്കാന്‍ ഇലക്ട്രിക്കല്‍ ജോലികളും പൂര്‍ത്തിയായെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നേരത്തെ അപകടത്തെ തുടര്‍ന്ന് നാലു സര്‍വീസുകള്‍ റദ്ദാക്കുകയും 14 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. റെയില്‍വേ ട്രാക്കിലെ തകരാറാവാം അപകടത്തിനു കാരണമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.

Tags:    
News Summary - train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.