ട്രാക്കിലൂടെ ഗ്രാമത്തിലേക്ക് നടന്ന തൊഴിലാളികൾക്ക് ചരക്ക് തീവണ്ടിയിടിച്ച് ദാരുണാന്ത്യം

ഛത്തീസ്ഗഢ്: ലോക്ഡൗണിൽ ഗ്രാമത്തിലെത്താൻ റെയിൽവേ ട്രാക്ക് വഴി നടന്ന രണ്ട് തൊഴിലാളികൾക്ക് ചരക്ക് തീവണ്ടിയിടിച ്ച് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിലാണ് സംഭവം. ലോക്ഡൗണിൽ കുടുങ്ങിപ്പോയ നാല് തൊഴിലാളികൾ സുർജാപുർ ജില്ലയിലെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു.

ഉദൽക്കച്ചർ, ദാരിതോള റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വെച്ച് ഇതിൽ രണ്ടുപേർ പ്രഭാത ഭക്ഷണം കഴിക്കാൻ ട്രാക്കിൽ ഇരുന്നു. രണ്ടുപേർ വെള്ളം എടുക്കാൻ പോയി. ഭക്ഷണം കഴിക്കാനിരുന്നവർ ട്രാക്കിന്റെ വളവ് മൂലം ട്രെയിൻ വരുന്നത് കാണാഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളവുമായി മടങ്ങിയെത്തിയ മറ്റ് രണ്ടുപേരാണ് വിവരം പൊലീസിൽ അറിയിച്ചത്.കലേശ്വർ, ഗുലാബ് എന്നിവരാണ് മരിച്ചത്. പെൻന്ദ്രയിൽ നിന്നാണ് നാലുപേരും റെയിൽവേ ട്രാക്ക് വഴി ഗ്രാമത്തിലേയ്ക്ക് നടന്നത്.

Tags:    
News Summary - Train accident chathisgrah-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.