ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി വിധിയും ഇന്ന്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തോ​ടൊ​പ്പം പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും ഇ​ന്ന​റി​യാം. ഏ​പ്രി​ൽ ഒ​മ്പ​തി​ന് തു​ട​ങ്ങി 29 വ​രെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​ത്. എ​ല്ലാ​യി​ട​ത്തും രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. വ​ൻ​സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് വോ​ട്ടെ​ണ്ണ​ലി​നാ​യി ഒ​രു​ക്കി​യ​ത്.

തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ ഒ​രു​ങ്ങു​ന്ന മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും, അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ ബി.​ജെ.​പി​യും ത​മ്മി​ലാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ലെ പോ​രാ​ട്ടം. ത്രി​കോ​ണ മ​ത്സ​ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ത​മി​ഴ്നാ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും ഡി.​എം.​കെ​യും അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. അ​തേ​സ​മ​യം, ബി.​ജെ.​പി-​എ.​ഐ.​എ.​ഡി.​എം.​കെ മു​ന്ന​ണി​യും, അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ന​ട​ൻ വി​ജ​യ്ന്റെ ടി.​വി.​കെ​യും നേ​ടു​ന്ന സീ​റ്റു​ക​ളും നി​ർ​ണാ​യ​ക​മാ​വും.

അ​സ​മി​ൽ ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ ഹാ​ട്രി​ക് വി​ജ​യം സ്വ​പ്നം കാ​ണു​ന്നു. പു​തു​ച്ചേ​രി​യി​ൽ ബി.​ജെ.​പി​യും എ.​ഐ.​എ​ൻ.​ആ​ർ.​സി​യും ഉ​ൾ​പ്പെ​ടു​ന്ന എ​ൻ.​ഡി.​എ ഭ​ര​ണ​ത്തു​ട​ർ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ്. 

Tags:    
News Summary - Bengal, Tamil Nadu, Assam, Puducherry result today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.