ഇ-റിക്ഷയിൽ നിന്ന് ബസിന് മുന്നിലേക്ക് വീണ കുഞ്ഞിന് രക്ഷകനായി ട്രാഫിക് പൊലീസുകാരൻ; ദൃശ്യങ്ങൾ വൈറൽ

ഡെറാഡൂൺ: ഇ-റിക്ഷയിൽ നിന്ന് ബസിന് മുന്നിലേക്ക് വീണ കുഞ്ഞിനെ ട്രാഫിക് പൊലീസുകാരൻ രക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഉത്തരാഖണണ്ഡ് കാശിപൂരിലെ ചീമ ചൗരഹയിലാണ് സംഭവം. സിറ്റി പട്രോൾ യൂണിറ്റ് (സി.പി.യു) ഉദ്യോഗസ്ഥനായ സുന്ദർ ശർമ്മയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ച് ഹീറോയായത്.

Full View

സമീപത്തെ സി.സി.ടി.വി ക്യാമറയിലാണ് സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ചീമ ചൗരഹയി ജംങ്ഷനിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു സുന്ദർ ശർമ്മ. ഇൗ സമയം പ്രധാന റോഡിലേക്ക് പ്രവേശിക്കാനായി ഒരു കാറിനെ മറികടന്ന് ഇ-റിക്ഷ വളച്ചപ്പോൾ ഇതിൽ യാത്ര ചെയ്യുകയായിരുന്ന പെൺ കുഞ്ഞ് അമ്മയുടെ മടിയിൽ നിന്ന് തിരക്കുള്ള റോഡിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

കുട്ടി വീണയുടനെ ശർമ്മ അവിടേക്ക് ഓടുന്നതും കുഞ്ഞിന്‍റെ ദേഹത്ത്കൂടി കയറുമായിരുന്ന ബസ് അദ്ദേഹം തടയുന്നതും വിഡിയോയിൽ കാണാം. കുഞ്ഞിനെ റോഡിൽ നിന്നെടുത്ത് അമ്മക്ക് കൈമാറിയ ശേഷം അദ്ദേഹം തന്‍റെ ജോലി തുടർന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ കണ്ടതും ഷെയർ ചെയ്തതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.