തിരുവനന്തപുരം: അടുത്ത മാസം 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 2 മുതൽ 6 വരെ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തും. സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോൾ അശാസ്ത്രീയമാണെന്നും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിട്ടും ടി.പി.ആറിൽ കുറവുണ്ടായില്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‍സര പറഞ്ഞു.
പതിനായിരകണക്കിന് വ്യാപാരികള്‍ പട്ടിണിയിലും ദുരിതത്തിലുമാണെന്നും വ്യാപാരി സമരത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം തിയതി മുതല്‍ കട തുറക്കുന്ന വ്യാപാരികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്താല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി.എം നസ്റുദ്ദീന്‍ അടക്കം മരണം വരെ നിരാഹാരം കിടക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് വർഷമായി ഓണത്തിന് കടകൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഓണം കേന്ദ്രീകരിച്ചുള്ള വ്യാപാരം നടക്കില്ലെന്നും ഓണം ലക്ഷ്യമിട്ടുള്ള വ്യാപാര സാധനങ്ങള്‍ കൊണ്ടുവന്നു വില്‍പ്പന നടത്താനുള്ള അവസരം സര്‍ക്കാര്‍ അനുവദിച്ചു നല്‍കണമെനനും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ആമസോൺ പോലുള്ള ഓൺലൈൻ സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ ഉപദേശകരെ വിലക്കെടുത്തോ എന്ന സംശയവും വ്യാപാരികള്‍ ഉയര്‍ത്തി. സംസ്ഥാനത്തെ കടകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ വ്യാപാരത്തിന് കൂടുതല്‍ വില്‍പ്പന സാഹചര്യം ഒരുക്കുന്നു എന്ന പരാതിയാണ് വ്യാപാരികള്‍ ആരോപിച്ചത്.
നേരത്തയും വിലക്ക് ലംഘിച്ച് കടകൾ തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു. ബലിപെരുന്നാൾ സമയത്തായിരുന്നു ഇത്തരത്തിൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ അറിയിച്ചത്. തുടർന്ന് സംസ്ഥാന സർക്കാർ വ്യാപാരികളുമായി ചർച്ച നടത്തുകയും മൂന്ന് ദിവസത്തേക്ക് കടകൾ തുറക്കാൻ അനുമതി നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.