പുൽവാമ ഭീകരാക്രമണത്തി​െന്‍റ മുഖ്യ സൂത്രധാരനെ വധിച്ചു

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം അറിയി. ​െജയ്​ഷെ മുഹമ്മദ്​ കമാൻഡർ മുഹമ്മദ്​ ഇസ്​മായേൽ അലവിയെന്ന അബു സെയ്​ഫുല്ലയാണ്​ കൊല്ലപ്പെട്ടത്​. 2017 മുതൽ കശ്​മീർ താഴ്​വരയിൽ പ്രവർത്തിച്ചയാളാണ്​ അബു സെയ്​ഫുല്ലയെന്ന്​ പൊലീസ്​ അറിയിച്ചു. പുൽവാമ ജില്ലയിലെ ഹാങ്​ലാമാർഗ്​ ഏരിയയിൽ മറ്റൊരു ഭീകരനൊപ്പമാണ്​​ സെയ്​ഫുല്ലയേയും സൈന്യം വധിച്ചത്​.

2019 ഫെബ്രുവരി 14ന്​ നടന്ന പുൽവാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനാണ്​ ഇയാൾ. പാകിസ്​താൻ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ജെയ്​ഷെയുടെ കമാൻഡർമാരായ റൗഫ്​ അസ്​ഹർ, മൗലാന മസൂദ്​ അസർ എന്നിവരുടെയെല്ലാം അടുത്ത അനുയായിയാണ്​ ഇയാളെന്നും അധികൃതർ വ്യക്​തമാക്കി.

താലിബാനൊപ്പം പരിശീലനം പുർത്തിയാക്കിയ സെയ്​ഫുല്ല വാഹനങ്ങൾ സ്​ഫോടനത്തിൽ തകർക്കുന്നതിൽ വിദഗ്​ധനാണ്​. ഈ രീതിയിൽ തന്നെയാണ്​ പുൽവാമയിലെ ഭീകരാക്രമണവും ഇയാൾ ആസൂത്രണം ചെയ്​ത്​ നടപ്പാക്കിയത്​. സെയ്​ഫുിിക്കെതിരെ നിരവധി കേസുകൾ വിവിധ പൊലീസ്​ സ്​റ്റേഷനുകളിലായി നിലവിലുണ്ട്​.

ഇയാൾക്കെതിരെ യു.എ.പി.എ നിയമവും ചുമത്തിയിട്ടുണ്ട്​. സെയ്​ഫുല്ലക്കൊപ്പം കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ കുറിച്ചുള്ള വിവരങ്ങൾ തേടുകയാണ്​. സംഭവസ്ഥലത്ത്​ നിന്ന്​ എ.കെ-47 തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Top Jaish terrorist involved in Pulwama attack gunned down in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.