ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 40 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരെന്ന് പഠനം

ന്യൂഡൽഹി: യു.എസ്, ബ്രസീൽ, ദക്ഷിണാ​ഫ്രിക്ക എന്നീ രാജ്യങ്ങളുമായി താരതമ്യ​പ്പെടുത്തുമ്പോൾ ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 40 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരെന്ന് പഠനം.​ വേൾഡ് ഇൻഈക്വാലിറ്റി ലാബ് സ്റ്റഡി ആണ് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സമ്പത്തിന്റെ അന്തരം പ്രധാനമായും സംഭവിച്ചത് 2014 മുതൽ 15 വരെയും 2022 മുതൽ 23 വരെയുമാണെന്നും പഠനത്തിലുണ്ട്.

'ഇൻകം ആൻഡ് വെൽത്ത് ഇൻഈക്വാലിറ്റി ഇൻ ഇന്ത്യ-1922-2023; ദ റൈസ് ഓഫ് ദി ബില്യണയർ രാജ്' എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിതിൻ കുമാർ ഭാരതി, ലുകാസ് ചാൻസൽ, തോമസ് പികെട്ടി, അൻമോൾ സോമഞ്ചി എന്നിവരാണ് പഠനത്തിന് പിന്നിൽ. 2022-23 കാലഘട്ടത്തിൽ ഈ ഒരു ശതമാനംവരുന്ന ധനാഢ്യർ ഇന്ത്യയിലെ ആകെ വരുമാനത്തിന്റെ 22.6 ശതമാനവും ആകെ സമ്പത്തിന്റെ 40.1 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നു എന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ ആധുനിക ബൂർഷ്വാസി നയിക്കുന്ന കോടീശ്വർ രാജ് ഇപ്പോൾ കൊളോണിയലിസ്റ്റ് ശക്തികളുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് രാജിനെക്കാൾ അസമത്വത്തിലാണെന്നും റി​പ്പോർട്ടിലുണ്ട്. ഈ രീതിയിലുള്ള സമ്പത്തിന്റെ കേന്ദ്രീകരണം സർക്കാരിനെയും സമൂഹത്തെയും ചെറുതല്ലാത്ത രീതിയിൽ സ്വാധീനിക്കാനും ഇടയുണ്ട്. 2014ൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രധാന രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളുണ്ടായതെന്നും ലേഖകർ നിരീക്ഷിക്കുന്നു. രണ്ടു തവണയും വികസനത്തിന്റെയും സാമ്പത്തിക പരിഷ്‍കാരങ്ങളുടെയും അടിസ്ഥാനത്തിലാണ് ബി.ജെ.പി അധികാരത്തിൽ വന്നതെങ്കിലും കോർപറേറ്റുകളുമായും വൻകിട ബിസിനസുകാരുമായുള്ള ബന്ധം സർക്കാരിനെ സ്വേഛാധിപത്യ രീതിയിലേക്ക് മാറ്റിയെടുത്തതായും അവർ നിരീക്ഷിക്കുന്നു.

ഫോബ്സ് ബില്യണയർ റാങ്കിങ് പട്ടികയിലെ വിവരങ്ങളും പഠനം നടത്തിയവർ പരിശോധിച്ചിട്ടുണ്ട്. അതായത് 100 കോടി രൂപ ആസ്തിയുള്ള ആളുകളുടെ എണ്ണം 1991 ൽ ഒന്ന് ആയിരുന്നിടത്ത് 2022ൽ 162 ആയി വർധിച്ചതായും പഠനത്തിലുണ്ട്. 

ഇന്ത്യയിലെ ഈ വരുമാന-ആസ്തി അസമത്വത്തെ കുറിച്ചുള്ള പഠനറിപ്പോർട്ടിൽ കോൺഗ്രസ് ആശങ്കയറിയിച്ചു. ബി.​ജെ.​പി​ക്ക്​ ഫ​ണ്ട്​ ന​ൽ​കു​ന്ന കോ​ർ​പ​റേ​റ്റ്​ സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചെ​യ്തു​കൊ​ടു​ക്കു​ന്ന നി​ർ​ലോ​പ സ​ഹാ​യ​ങ്ങ​ൾ ബ്രി​ട്ടീ​ഷ്​ കാ​ല​ത്തേ​ക്കാ​ൾ അ​സ​മ​ത്വം ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നാ​ണ്​ അ​തി​ൽ പ​റ​യു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ജ​യ്​​റാം ര​മേ​ശ്​ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​യി​ലെ അ​തി​സ​മ്പ​ന്ന ഗ​ണ​ത്തി​ൽ​പെ​ടു​ന്ന ഒ​രു ശ​ത​മാ​നം പേ​ർ സ​മ്പാ​ദി​ച്ച ദേ​ശീ​യ വ​രു​മാ​ന വി​ഹി​തം മു​​മ്പെ​ന്ന​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന​താ​ണ്​; ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​ണ്. സ​മ്പ​ന്ന​രെ പ​രി​പോ​ഷി​പ്പി​ക്കു​ക, പാ​വ​പ്പെ​ട്ട​വ​രെ കൂ​ടു​ത​ൽ ദ​രി​ദ്ര​രാ​ക്കു​ക, ക​ണ​ക്കു​ക​ൾ ഒ​ളി​പ്പി​ച്ചു​വെ​ക്കു​ക എ​ന്നി​വ സ​ർ​ക്കാ​റി​ന്‍റെ ന​യ​മാ​യി മാ​റി. മി​ക്ക ക​രാ​റു​ക​ളും ഏ​താ​നും കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ ന​ൽ​കു​ക​യാ​ണ്. റെ​ക്കോ​ഡ്​ ഡി​സ്കൗ​ണ്ടി​ൽ അ​തേ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ രാ​ജ്യ​ത്തി​ന്‍റെ പൊ​തു ആ​സ്തി​ക​ൾ വി​ൽ​ക്കു​ന്നു. ഈ ​ക​മ്പ​നി​ക​ൾ ഭീ​മ​മാ​യ തു​ക ഭ​ര​ണ​ക​ക്ഷി​ക്ക്​ ന​ൽ​കു​ന്നു. നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ, അ​ശാ​സ്ത്രീ​യ ജി.​എ​സ്.​ടി ന​ട​പ്പാ​ക്ക​ൽ എ​ന്നി​വ​യും പ​രി​സ്ഥി​തി, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ, തൊ​ഴി​ൽ, കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും സ​ഹ​സ്ര​കോ​ടീ​ശ്വ​ര വാ​ഴ്ച​ക്ക്​ വേ​ണ്ടി​യാ​യി​രു​ന്നു. റി​സ​ർ​വ്​ ബാ​ങ്ക്​ മു​ൻ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വി​രാ​ൾ ആ​ചാ​ര്യ ഇ​ക്കാ​ര്യം നേ​ര​ത്തേ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്. അ​ദാ​നി ഗ്രൂ​പ്​ അ​ട​ക്കം അ​ഞ്ചു പ്ര​മു​ഖ കോ​ർ​പ​റേ​റ്റു​ക​ളു​ടെ വ​ള​ർ​ച്ച 40 മേ​ഖ​ല​ക​ളി​ൽ കു​ത്ത​ക​സൃ​ഷ്ടി​ക്ക്​ വ​ഴി​യൊ​രു​ക്കി​യെ​ന്നും, അ​താ​ണ്​ നി​ല​വി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Top 1% in India holds higher income share than in US, Brazil and South Africa: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.