അനധികൃത സ്വത്ത് സമ്പാദനം: വിധി ഇന്ന്

ചെന്നൈ: അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികലക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ ചൊവ്വാഴ്ച വിധി പറയും. രാവിലെ 10.30ന് സുപ്രീംകോടതിയാണ് വിധി പ്രഖ്യാപിക്കുക. മുൻ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എൻ.സുധാകരൻ, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാരും ഡി.എം.കെ നേതാവ് കെ.അൻപഴകനും നൽകിയ അപ്പീലിൽ കഴിഞ്ഞ ജൂൺ ഏഴിനു സുപ്രീംകോടതിയിൽ വാദം പൂർത്തിയായതാണ്. ഈയാഴ്ച തന്നെ വിധി പ്രസ്താവിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ തമിഴ്നാട് മുഖ്യമന്ത്രിയെന്ന സ്വപ്നം ശശികല ഉപേക്ഷിക്കേണ്ടി വരും.

സുപ്രിംകോടതിയുടെ ഈ വിധിയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭാവി തീരുമാനിക്കുക. കുറ്റക്കാരിയെന്ന് തെളിഞ്ഞ് ജയിലിലേക്ക് പോകേണ്ടി വന്നാൽ ആറ് വർഷത്തേക്ക് ശശികലക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാവില്ല. പന്നീർസെൽവം പക്ഷത്തിൻെറ പ്രധാന പിടിവള്ളിയാണ് ഈ കേസ്.ശശികലയുടെ സത്യപ്രതിഞ്ജ വൈകിപ്പിക്കുന്നതിന് കാരണമായി ഗവർണർ ഈ കേസാണ് ചൂണ്ടിക്കാട്ടിയത്.

അതേസമയം, തമിഴ്നാട് നിയമസഭ വിളിച്ചു ചേർക്കാൻ ഗവർണർ സി.വിദ്യാസാഗർ റാവുവിന് നിയമോപദേശം ലഭിച്ചു. അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയാണ് നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് നിയമോപദേശം നല്‍കിയത്.

പനീര്‍ശെല്‍വത്തിനാണോ ശശികലയ്ക്കാണോ ഭൂരിപക്ഷമുള്ളതെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ സഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് അറ്റോണി ജനറല്‍ അറിയിച്ചിട്ടുള്ളത്​

   
Tags:    
News Summary - Tomorrow, Verdict That Could Decide Sasikala's Future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.