ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ പ്ലാസ ജീവനക്കാർ അതുവഴി സൈനികർ കടന്നുപോവുേമ്പാൾ സല്യൂട്ട് ചെയ്യുകയോ എഴുന്നേറ്റു നിൽക്കുകയോ ചെയ്യണമെന്ന് ദേശീയ പാത അതോറിറ്റിയുടെ ഉത്തരവ്. സൈനികരുടെ ഒൗദ്യോഗിക യാത്രക്കിടയിൽ അവരെ ബഹുമാനിക്കണമെന്നും അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ ടോള്‍ പിരിക്കാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് അനുവാദമില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ടോള്‍ പ്ലാസ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് അനുഭവപ്പെടുന്നത് എന്ന് സൈനികർ േദശീയ പാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.
രാജ്യത്തിെൻറ സുരക്ഷ കാക്കുന്നവരാണ് സൈനികർ. അതുകൊണ്ടുതന്നെ അര്‍ഹിക്കുന്ന ആദരവ് നല്കാന് ടോള്‍ പ്ലാസയിലെ ജീവനക്കാർക്ക് ബാധ്യതയുണ്ട്. സൈനികരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കേണ്ടത് ദേശീയപാത അതോറിറ്റിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ടോള്‍ പിരിക്കാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരോ മാത്രമായിരിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.