Posted On
date_range Updated On
date_range മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ പുലി പിടിച്ചു
ജയ്പൂർ: വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന ഒന്നരവയസുകാരനെ പുലി പിടിച്ചു. ജയ്പൂരിലെ ബസ്ന ഗ്രാമത്തിലെ ജംവാരഗഡ് മേഖലയിലാണ് സംഭവം.
വെള്ളിയാഴ്ച വൈകീട്ടാണ് പുലി കുട്ടിയെ പിടിച്ചതെന്ന് ഫോറസ്റ്റ് റേഞ്ചർ രാംകരൺ മീണ പറഞ്ഞു.
കുട്ടിശയ പുലികൊണ്ടുപോകുന്നത് കണ്ട വീട്ടുകാർ പുലിയുടെ പിന്നാലെ ഓടി. കുറേദൂരം കുട്ടിയെ വലിച്ചിഴച്ച പുലി വീട്ടുകാർ വിടാതെ വരുന്നത് കണ്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.