തർക്കത്തിനിടെ 40കാരനെ അടിച്ചുകൊന്ന സ്പെഷ്യൽ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ

സേലം: തമിഴ്നാട്ടിൽ എടപ്പെട്ടി സ്വദേശിയായ 40കാരനെ പാപനായ്ക്കൻപട്ടി ചെക്പോസ്റ്റിൽ വെച്ച് പൊലീസുകാരൻ അടിച്ചുകൊന്നു. ചൊവാഴ്ച വൈകീട്ടാണ് സംഭവം. ബോധരഹിതനായ യുവാവിനെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.

സംഭവത്തിൽ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ പെരിയസാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിൽ സംഭവം പകർത്തിയ സുഹൃത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി.


സേലം തുമ്പൽ റോഡിൽ കട നടത്തുന്ന മുരുകേശൻ മദ്യം വാങ്ങിക്കാനായി പോയി തിരിച്ചുവരുന്നതിനിടെക്ക് പാപനായ്ക്കൻപട്ടി ചെക്പോസ്റ്റിൽ വെച്ച് പൊലീസ് ചോദ്യം ചെയ്തു. മദ്യപിച്ച് ലക്കുകെട്ട മുരുകേശന് ഇത് ഇഷ്ടപ്പെട്ടില്ല. ഇയാൾ പൊലീസുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

ഇതോടെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ പെരിയസാമി മുരുകേശനെ ആക്രമിച്ചു. തലയിൽ സാരമായി പരിക്കേറ്റ മുരുകേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

Tags:    
News Summary - TN man dies after being assaulted by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.