കോവിഡിൽ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ച്​ ലക്ഷം രൂപ നിക്ഷേപിക്കും, വിദ്യാഭ്യാസ ചെലവുകളും വഹിക്കും -സ്​റ്റാലിൻ

ചെന്നൈ: കോവിഡ്​ മഹാമാരിയിൽ മാതാപിതാക്കൾ മരണപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ച്​ ലക്ഷം രൂപ നിക്ഷേപിക്കുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി സ്​റ്റാലിൻ. ഇതടക്കം നിരവധി പദ്ധതികളാണ്​ കോവിഡിൽ അനാഥരായ കുട്ടികൾക്കായി തമിഴ്​നാട്​ സർക്കാർ ആവിഷ്​കരിച്ചിരിക്കുന്നത്​. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതല യോഗത്തിൽ ഇതുസംബന്ധിച്ച്​ തീരുമാനമായി.

യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

-കോവിഡിൽ മാതാപിതാക്കൾ നഷ്​ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സ്​ തികഞ്ഞതിന്​ ശേഷം പലിശ സഹിതം ഇത്​ കുട്ടികൾക്ക്​ നൽകും.

-സർക്കാർ​ ഹോമുകളിലും ഹോസ്​റ്റലുകളിലും ഇവർക്ക്​ മുൻഗണന നൽകും

-ഈ വിദ്യാർഥികളുടെ ഡിഗ്രി വരെയുള്ള ഹോസ്​റ്റൽ ചെലവുകളടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കും.

-കോവിഡിൽ ഭർത്താവിനെ നഷ്​ടപ്പെട്ട കുട്ടികളുള്ള യുവതികൾക്ക്​ 3ലക്ഷം നൽകും. ഭാര്യയെ നഷ്​ടപ്പെട്ട കുട്ടികളുള്ള പുരുഷൻമാർക്കും സമാന സഹായം നൽകും.

-കോവിഡിൽ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന രക്ഷിതാക്കൾക്ക്​ 18 വയസ്സ്​ തികയും വരെ 3000രൂപ വീതം നൽകും

-കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നിരീക്ഷിക്കാനായി ജില്ലാതലത്തിൽ പ്രത്യേക കമ്മിറ്റികളെ നിയോഗിക്കും

Tags:    
News Summary - TN govt to deposit Rs 5L in names of kids who lost parents to COVID-19, bear education expenses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.