Posted On
date_range Updated On
date_range തമിഴ്നാട്ടിൽ കോളജ് വിദ്യാർഥികൾക്ക് മാസം 1,000 രൂപ
ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠനം പൂർത്തിയാക്കി കോളജുകളിൽ ചേരുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ അനുവദിക്കുന്ന ‘തമിഴ് പുതൽവൻ’ പദ്ധതി ആഗസ്റ്റ് മുതൽ നടപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. മൂന്നു ലക്ഷം പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്കായി ഈ വർഷം 360 കോടി രൂപ നീക്കിവെക്കും.
സർക്കാർ സ്കൂളുകളിൽ ആറു മുതൽ പ്ലസ്ടു വരെ പഠിച്ച വിദ്യാർഥികൾ ബിരുദ-പ്രഫഷനൽ കോഴ്സുകൾക്ക് ചേരുമ്പോഴാണ് ആനുകൂല്യം ലഭിക്കുക. പെൺകുട്ടികൾക്കുവേണ്ടി ‘പുതുമൈ പെൺ’ പദ്ധതി നേരത്തേ നടപ്പാക്കിയിരുന്നു.
തമിഴ്നാട് ഡി.എ വർധിപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയിൽ (ഡി.എ) ഒമ്പത് ശതമാനം വർധന. 2024 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ട്. ജീവനക്കാരുടെ ഡി.എ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 239 ശതമാനമായി ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.