ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി 15 കോടി രൂപ ചെലവിൽ സ്മാരകം ഒരുക്കുന്നു. അമ്മ സ്മാരക നിർമ്മാണത്തിന് 15 കോടി രൂപ നീക്കിവെച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
മറീന ബീച്ചില്‍ ജയലളിതയെ അടക്കം ചെയ്ത സ്ഥലത്താണ് സ്മാരകം നിര്‍മ്മിക്കുന്നത്. അധികൃതര്‍ ഇതിനായുള്ള അളവെടുപ്പ് നടത്തിയെന്നും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും പനീര്‍ശെല്‍വം മന്ത്രിസഭയിലെ മന്ത്രി ദ ഹിന്ദുവിനോട് പ്രതികരിച്ചു. സ്മാരക നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
മുന്‍മുഖ്യമന്ത്രി എം.ജി. ആറിെൻറ ശവകുടീരത്തിന് സമീപമാണ് ജയലളിതയേയും അടക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.