Posted On
date_range Updated On
date_range ദുർഗ പൂജക്ക് മുന്നോടിയായുള്ള എം.പിമാരുടെ നൃത്തം വൈറൽ
ന്യൂഡൽഹി: ദുർഗ പൂജക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ദുർഗാ ഭക്തിഗാനത്തിന് രണ്ട് വനിതാ ലോക്സഭ എം.പിമാർ നൃത്തം വ െച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. തൃണമൂൽ എം.പിമാരായ നുസ്രത് ജഹാനും മിമി ചക്രബർത്തിയുമാണ് നൃത്തച്ചുവടുകളാൽ ആസ്വാദകെര കൈയിലെടുത്തത്.
നുസ്രത്ത് ജഹാൻ തൻെറ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നൃത്തത്തിൻെറ വിഡിയോ പങ്കുവെച്ചു. ദുർഗാദേവി മഹിഷാസുരനെ വധിക്കുന്നതാണ് നൃത്തത്തിൻെറ ഇതിവൃത്തം. ബംഗാളി ചലച്ചിത്ര നടി ശുഭശ്രീ ഗാംഗുലിയും ഇവർക്കൊപ്പം ചുവടുവെച്ചിട്ടുണ്ട്.
ബാബ യാദവ് ആണ് നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയത്. ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഇന്ദ്രദീപ് ദാസ് ഗുപ്തയാണ്. ക്യാപ്റ്റൻ ടി.എം.ടി പുറത്തിറക്കിയ ഈ ഗാനരംഗത്തിൻെറ സംവിധാനം രാജ് ചക്രബർത്തിയാണ്. ഇതുവരെ ഇരുപത് ലക്ഷത്തിലേറെ ആളുകളാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.