കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തല്ല്. ബരാക്പൂരിലെ ബി.ജെ.പി സ്ഥാനാർഥി അർജുൻ സിങ്ങിനു നേരെ ഇന്ന് രാവിലെ ആക്രമണം നടന്നു. ബരാക്പൂരിലെ അംതാലയിൽ ബി.ജെ.പിയുടെ പോളിങ് ഏജൻറിനെ കാണാനില്ലെന്നും ബൂത്തിൽ കയറാൻ അനുവദിക്കുന്നില്ലെന്നും ഏജൻറിൻെറ മാതാവ് അർജുൻ സിങ്ങിനോട് പരാതിപ്പെട്ടു. തുടർന്ന് ഏജൻറിനെ കണ്ടെത്തി അർജുൻ സിങ് അദ്ദേഹത്തെ ബൂത്തിനുള്ളിൽ ഇരുത്തി. അതിനു പിറകെ തൃണമൂൽ പ്രവർത്തകർ അർജുൻ സിങ്ങിനെ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പറയുന്നു. അർജുൻ സിങ്ങിന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ അർജുൻ സിങ് വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമറിയതാണ് അക്രമത്തിന് വഴിവെച്ചതെന്നാണ് തൃണമൂലിൻെറ വാദം. ബംഗാളിലെ മൂന്ന് ജില്ലകളിലായി ബോൻഗോൺ, ബരാക്പുർ, ഹൗറ, ഉലുബെറിയ, സെരംപൂർ, ഹൂഗ്ലി, അരംബാഗ് എന്നീ ഏഴ് മണ്ഡലങ്ങളിലാണ് അഞ്ചാംഘട്ടത്തിൽ പോളിങ് നടക്കുന്നത്. ഏഴ് മണ്ഡലങ്ങളിലായി 83 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.