ബംഗാൾ പഞ്ചായത്ത്​ ​തെരഞ്ഞെടുപ്പിൽ ടി.എം.സി ആധിപത്യം പൂർണം 

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത്​ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്​ ത​ക​ർ​പ്പ​ൻ ജ​യം. മൊ​ത്തം സീ​റ്റു​ക​ളു​ടെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം കൈ​യ​ട​ക്കി​യാ​ണ്​ ടി.​എം.​സി സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം സ്​​ഥാ​പി​ച്ച​ത്. സി.​പി.​എ​മ്മി​നെ മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ളി ബി.​ജെ.​പി നി​ല മെ​ച്ച​പ്പെ​ടു​ത്തി. ജി​ല്ല പ​രി​ഷ​ത്തി​ലെ​ 622 സീ​റ്റു​ക​ളി​ൽ 522 സീ​റ്റു​ക​ൾ ടി.​എം.​സി സ്വ​ന്ത​മാ​ക്കി. ബി.​ജെ.​പി​ക്ക്​ 20 സീ​റ്റ്​ ല​ഭി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്​  ര​ണ്ട്​ സീ​റ്റാ​ണ്​ ല​ഭി​ച്ച​ത്. ജി​ല്ല പ​രി​ഷ​ത്തി​ൽ സി.​പി.​എ​മ്മി​ന്​ അ​ക്കൗ​ണ്ട്​ തു​റ​ക്കാ​നാ​യി​ല്ല. 

പ​ഞ്ചാ​യ​ത്ത്​ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 4900 സീ​റ്റു​ക​ൾ ടി.​എം.​സി ക​ര​സ്​​ഥ​മാ​ക്കി​യ​പ്പോ​ൾ ബി.​ജെ.​പി​ക്ക്​ 740ഉം ​സി.​പി.​എ​മ്മി​ന്​ 108 ഉം ​കോ​ൺ​ഗ്ര​സി​ന്​ 130ഉം ​സീ​റ്റു​ക​ൾ ല​ഭി​ച്ചു. സ്വ​ത​ന്ത്ര​ർ 111 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ടി.​എം.​സി- 21067, ബി.​ജെ.​പി- 5737, സി.​പി.​എം-1479, കോ​ൺ​ഗ്ര​സ്​- 1057 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല. 1827 സീ​റ്റു​ക​ൾ സ്വ​ത​ന്ത്ര​ർ​ക്ക്​ ല​ഭി​ച്ചു. മൊ​ത്തം 20 ജി​ല്ല​ക​ളി​ലാ​യി ജി​ല്ല പ​രി​ഷ​ത്തി​ൽ 622, പ​ഞ്ച​യ​ത്ത്​ സി​മി​തി​യി​ൽ 6123, ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 31802 സീ​റ്റു​ക​ളി​ലേ​ക്കാ​ണ്​ മേ​യ്​ 14ന്​ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്​. 

Tags:    
News Summary - TMC on bengal local body elections-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.