തിരുപ്പതിയിൽ റെക്കോഡ്; ഒറ്റമാസം 130 കോടി വരുമാനം

ഹൈ​ദ​രാ​ബാ​ദ്: വ​രു​മാ​ന​ത്തി​ൽ പു​തി​യ റെ​ക്കോ​ഡ് നേ​ടി ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​മ​ല തി​രു​പ്പ​തി വെ​ങ്ക​ടേ​ശ്വ​ര ക്ഷേ​ത്രം. ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ഹി​ന്ദു ക്ഷേ​ത്ര​മാ​യ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ മേ​യി​ൽ 130 കോ​ടി രൂ​പ​യു​ടെ റെ​ക്കോ​ഡ് വ​രു​മാ​ന​മാ​ണു​ണ്ടാ​യ​ത്. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഒ​രു മാ​സ​ത്തെ വ​രു​മാ​നം ഇ​ത്ര​യ​ധി​ക​മാ​യി ഉ​യ​രു​ന്ന​ത്.

പ​ണ​മാ​യും വ​ജ്ര, സ്വ​ർ​ണ, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളാ​യും ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ നി​ക്ഷേ​പി​ക്കു​ന്ന സം​ഭാ​വ​ന​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന വ​രു​മാ​നം. കോ​വി​ഡ് ലോ​ക്ഡൗ​ണിനെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലെ വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വ് സം​ഭ​വി​ച്ച​തി​നു​ശേ​ഷം ഇ​പ്പോ​ഴാ​ണ് വീ​ണ്ടും കൂ​ടു​ത​ൽ പേ​ർ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. 

Tags:    
News Summary - Tirumala Temple Sets New Record in Hundi Collections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.