ഗൗരി ലങ്കേഷ്

9 വർഷം, 8 ജഡ്ജിമാർ; ഗൗരി ലങ്കേഷ് കേസിൽ ഇനിയും നീതി അകലെ

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് 9 വർഷം പിന്നിടുമ്പോഴും കേസിന്റെ വിചാരണ എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു. കേസ് പരിഗണിച്ചിരുന്ന ഏഴാമത്തെ ജഡ്ജിയായ ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.എസ് ഭരത് കുമാറിനെ കർണാടക ഹൈകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകിയതോടെ, കേസ് ഇനി എട്ടാമത്തെ ജഡ്ജിയുടെ മുന്നിലേക്ക്.

കർണാടക ഹൈകോടതിയുടെ രജിസ്ട്രാറായി സേവനമനുഷ്ഠിച്ചിരുന്ന ജില്ലാ ജഡ്ജി രവീന്ദ്ര ഹെഗ്‌ഡെയാണ് കേസ് ഏറ്റെടുക്കുന്ന എട്ടാമത്തെ ജഡ്ജി. ഒക്ടോബർ 5ന് ബംഗളൂരു പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജിയായി ചുമതലയേറ്റ അദ്ദേഹം, ഒക്ടോബർ 8ന് കേസിൽ ആദ്യ ഹിയറിങ് നടത്തി വിചാരണ പുനരാരംഭിക്കുന്നതിനുള്ള പുതിയ തിയതികൾ നിശ്ചയിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ വെറും ഏഴ് ഹിയറിങ്ങുകൾ മാത്രമാണ് നടന്നത്. കേസിലെ 17 പ്രതികളും നിലവിൽ ജാമ്യത്തിൽ പുറത്താണ്. ഇവർ നൽകുന്ന തുടർച്ചയായ അപേക്ഷകളും വിചാരണ വൈകാൻ കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കേസ് സമീപ മാസങ്ങളിൽ കാര്യമായി മുന്നോട്ട് പോയിട്ടില്ല. ഈ വർഷം ജൂൺ മാസത്തിന് ശേഷം വളരെ കുറച്ച് സാക്ഷികളെ മാത്രമേ വിസ്തരിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് വിചാരണയുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ വൃത്തങ്ങൾ വെളിപ്പെടുത്തി. ഈ കേസിന്റെ മറ്റൊരു പ്രത്യേകത, ഇതുവരെ ഏഴ് ജഡ്ജിമാർ കേസ് പരിഗണിച്ചു എന്നതാണ്. ഭരത് കുമാറിന് പുറമെ എസ് അമരന്നവർ, അനിൽ കാട്ടി, സി എം ജോഷി, രാമകൃഷ്ണ ഹുദ്ദാർ, ബി മുരളീധര പൈ എന്നിവരാണ് മുൻപ് കേസ് പരിഗണിച്ച ജഡ്ജിമാർ. ഇവരെല്ലാം പിന്നീട് കർണാടക ഹൈകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോയവരാണ്. ഓരോ തവണ ജഡ്ജി മാറുമ്പോഴും വിചാരണ വീണ്ടും പിന്നോട്ട് പോകുന്ന അവസ്ഥയാണ്.

കന്നഡയിലെ പ്രമുഖ വാരികയായിരുന്ന 'ലങ്കേഷ് പത്രികെ'യുടെ പത്രാധിപരും, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നിശിത വിമർശകയുമായിരുന്നു 55കാരിയായ ഗൗരി ലങ്കേഷ്. 2017 സെ​പ്തം​ബ​ർ അ​ഞ്ചി​ന് രാ​ത്രി ഏ​ട്ടോ​ടെ​യാ​ണ് ബം​ഗ​ളൂ​രു ആ​ർ.​ആ​ർ ന​ഗ​റി​ലെ വീ​ട്ടു​മു​റ്റ​ത്ത് ഗൗ​രി ല​​ങ്കേ​ഷ് അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു വ​ര്‍ഷ​ത്തി​ന് ശേ​ഷം 2018 ന​വം​ബ​ർ 23ന് ​ബി.​കെ സി​ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം 18 പേ​രെ പ്ര​തി​ചേ​ർ​ത്ത് 9,325 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കോ​വി​ഡ് ലോ​ക്ക്ഡൗ​ണും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും മൂ​ലം ഏ​ക​ദേ​ശം നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷം 2022 ജൂ​ലൈ നാ​ലി​നാ​ണ് വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്.

സ​നാ​ത​ൻ സ​ൻ​സ്ത ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര​ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള പ​ര​ശു​റാം വാ​ഗ് മോ​ർ, അ​മോ​ല്‍ കാ​ലെ, അ​മി​ത് ദെ​ഗ്‌​വെ​ക​ര്‍, സു​ജി​ത് കു​മാ​ര്‍, ഗ​ണേ​ഷ് മി​സ്‌​കി​ന്‍, അ​മി​ത് ബ​ഡ്ഡി, ഭ​ര​ത് ഖു​രാ​നെ, എ​ച്ച്.​എ​ല്‍. സു​രേ​ഷ്, രാ​ജേ​ഷ് ബം​ഗേ​ര, സു​ധ​ന്‍വ ഗൊ​ന്ദ​ലെ​ക​ര്‍, ശ​ര​ദ് ക​ല​സ്‌​ക​ര്‍, മോ​ഹ​ന്‍ നാ​യ​ക്, വാ​സു​ദേ​വ് സൂ​ര്യ​വം​ശി, മ​നോ​ഹ​ര യാ​ദ​വെ, ശ്രീ​കാ​ന്ത് പ​ങ്കാ​ര്‍ക​ര്‍, കെ.​ടി. ന​വീ​ന്‍ കു​മാ​ര്‍, റു​ഷി​കേ​ശ് ദ്യോ​ദി​ക​ര്‍, വി​കാ​സ് പീ​ട്ടീ​ല്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

അ​മോ​ൽ കാ​ലെ​യാ​ണ് ഒ​ന്നാം പ്ര​തി. പ​ര​ശു​റാം വാ​ഗ്​ മോ​ർ ഗൗ​രി ല​ങ്കേ​ഷി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​മി​ത് ദേ​ഗ്വെ​ക്ക​റും സു​ജി​ത് കു​മാ​റു​മാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തും ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തും. ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ഘാ​ത​ക​ർ​ക്ക് ന​രേ​ന്ദ്ര ദ​ഭോ​ൽ​ക്ക​ർ, ഗോ​വി​ന്ദ് പ​ൻ​സാ​രെ, എം.​എം. ക​ൽ​ബു​ർ​ഗി എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Gauri Lankesh Murder Trial Still Drags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.