ന്യൂഡൽഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി. തു​ട​ർ​ന്ന് അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പി​റ​ന്നു. ഇ​വ​ർ ന​ട​ത്തി​യ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി​യി​ൽ ക​ലാ​ശി​ച്ചു. ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​വും ‘ച​ലോ പാ​ർ​ല​മെ​ന്റ്’ പ്ര​തി​ഷേ​ധ​വും വി​ഷ​യ​ത്തെ ദേ​ശീ​യ -അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്റെ വി​ശ്വാ​സ്യ​ത, നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​യു​ടെ തു​ട​ർ​ച്ച​യാ​യ വീ​ഴ്ച​ക​ൾ, സ​ർ​ക്കാ​റി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ, വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ശ​ക്തി എ​ന്നി​വ​യെ​ല്ലാം തു​റ​ന്നു​കാ​ട്ടു​ന്ന​താ​യി നീ​റ്റ് വി​വാ​ദ​ത്തി​ന്റെ നാ​ൾ​വ​ഴി​ക​ൾ.

2026 മേ​യ് 3: രാ​ജ്യ​ത്തു​ട​നീ​ളം നീ​റ്റ്-​യു.​ജി പ​രീ​ക്ഷ ന​ട​ന്നു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യെ​ങ്കി​ലും പ​രീ​ക്ഷാ​സ​മ​യ​ത്തു​ത​ന്നെ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് സ​മാ​ന പ​രാ​തി​ക​ൾ പു​റ​ത്തു​വ​ന്നു. വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം അ​തി​വേ​ഗം ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക് വ്യാ​പി​ച്ചു. പ​ല ന​ഗ​ര​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും തെ​രു​വി​ലി​റ​ങ്ങി.

മേ​യ് 12: വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് ചോ​ർ​ച്ച സ്ഥി​രീ​ക​രി​ച്ച് പ​രീ​ക്ഷ റ​ദ്ദാ​ക്കി ഉ​ത്ത​ര​വി​റ​ക്കി.

മേ​യ് 16: വി​ദ്യാ​ർ​ഥി നേ​താ​വ് അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രീ​ക്ഷാ തി​രി​മ​റി​ക​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ൻ ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ എ​ന്ന യു​വ​ജ​ന സം​ഘ​ട​ന രൂ​പം​കൊ​ണ്ടു.

ജൂ​ൺ 6: ഡ​ൽ​ഹി​യി​ൽ സി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ആ​ദ്യ​ത്തെ വ​ലി​യ തെ​രു​വ് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി.

ജൂ​ൺ 21: റ​ദ്ദാ​ക്ക​പ്പെ​ട്ട നീ​റ്റ് പ​രീ​ക്ഷ​ക്ക് പ​ക​രം നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി പു​നഃ​പ​രീ​ക്ഷ ന​ട​ത്തി.

ജൂ​ൺ 28: ജ​ന്ത​ർ​മ​ന്ത​റി​ൽ സി.​ജെ.​പി സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ആ​ക്ടി​വി​സ്റ്റ് സോ​നം വാ​ങ്ചു​ക് നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി.

ജൂ​ലൈ 20: പാ​ർ​ല​മെ​ന്റി​ന്റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്റെ ആ​ദ്യ​ദി​ന​ത്തി​ൽ സി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ‘ച​ലോ സ​ൻ​സ​ദ്’ മാ​ർ​ച്ച് ഡ​ൽ​ഹി​യി​ൽ സം​ഘ​ർ​ഷ​ത്തി​ലും ലാ​ത്തി​ച്ചാ​ർ​ജി​ലും ക​ലാ​ശി​ച്ചു. ത​ല​സ്ഥാ​നം ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ വി​ള​നി​ല​മാ​യി. സോ​നം വാ​ങ്ചു​കി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ജൂ​ലൈ 21: വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് എം.​പി​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക​ടു​ത്ത് പ്ര​തി​ഷേ​ധം ന​ട​ത്തി.

ജൂ​ലൈ 23: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് അ​ഴി​ച്ചു​പ​ണി, പു​തി​യ സെ​ക്ര​ട്ട​റി​യെ നി​യ​മി​ച്ചു. സോ​നം വാ​ങ്ചു​ക് നി​രാ​ഹാ​ര സ​മ​രം നി​ർ​ത്തി.

ജൂ​ലൈ 24: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ പു​തി​യ ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. പ്ര​ക്ഷോ​ഭ നേ​താ​ക്ക​ളും കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളും ത​മ്മി​ൽ നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ന്നു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ രാ​ജി, പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്റെ സ​മ​ഗ്ര പു​നഃ​സം​ഘ​ട​ന, വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ൽ, ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി എ​ന്നി​വ​യാ​യി​രു​ന്നു ആ​വ​ശ്യ​ത്തി​ൽ പ്ര​ധാ​നം.

ജൂ​ലൈ 25: രാ​ജ്യ​വ്യാ​പ​ക​മാ​യി തു​ട​ർ​ന്ന ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​യും, സി.​ജെ.​പി​യു​ടെ ക​ർ​ശ​ന നി​ല​പാ​ടു​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ത​ന്റെ രാ​ജി പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി.

Tags:    
News Summary - Timeline of NEET controversy: From paper leak to Dharmendra Pradhan's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.