തമിഴ്‌നാട്ടിൽ വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കും

ചെന്നൈ : വരാനിരിക്കുന്ന തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും തനിച്ച് ജനവിധി തേടാൻ തീരുമാനിച്ചു. പ്രമുഖ മുന്നണികളിലൊന്നും ചേരാതെയുള്ള ഇടത് പാർട്ടികളുടെ ഈ പ്രഖ്യാപനം വിജയിയുടെ ടി.വി.കെ (തമിഴക വെട്രി കഴകം) ക്യാമ്പിന് അപ്രതീക്ഷിത തിരിച്ചടിയായി. സി.പി.എം മധുരാന്തകത്തും സി.പി.ഐ ധരാപുരത്തുമാണ് ജനവിധി തേടുന്നത്. ഇതാദ്യമായാണ് ഈ രണ്ട് മണ്ഡലങ്ങളിലും മത്സരരംഗത്തിറങ്ങുന്നതെന്ന് വെളിപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി, ചൊവ്വാഴ്ച സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചു.

അണ്ണാ ഡി.എം.കെ എം.എൽ.എമാർ വിജയിച്ച് ഇരുപതാം ദിനം രാജിവെച്ച നടപടി അനാവശ്യവും ആരോഗ്യകരമല്ലാത്ത പ്രവണതയുമാണെന്ന് ഇടതുപക്ഷം വിമർശിച്ചു. ന്യായമായ കാരണങ്ങളില്ലാത്ത ഈ രാജികൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വർഗീയ ശക്തികളെ പ്രതിരോധിക്കാനാണ് ടി.വി.കെ സർക്കാരിനെ പിന്തുണച്ചതെന്നും, തങ്ങൾ സ്വതന്ത്രമായി മത്സരിക്കുന്നത് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലെന്നും വ്യക്തമാക്കിയ ഇടത് പാർട്ടികൾ, സർക്കാരിനുള്ള പുറത്തുനിന്നുള്ള പിന്തുണ തുടർന്നും നൽകുമെന്നും വ്യക്തമാക്കി.

Tags:    
News Summary - Left Parties to Contest Tamil Nadu By-Elections Alone, Setback for TVK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.