ഔദ്യോഗിക പദവിയിൽ 20 വർഷം തികച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായും ഏഴ് വർഷം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുമായാണ് അദ്ദേഹം 20 വർഷം പൂർത്തീകരിച്ചത്. ഇരു പദവികളിലും വിവാദങ്ങൾ നിറഞ്ഞതായിരുന്നു മോദിയുടെ ഭരണകാലം. ഗുജറാത്ത് കലാപവും വ്യാജ ഏറ്റുമുട്ടലുകളും മുഖ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ഭരണകാലത്ത് കരിനിഴൽ വീഴ്ത്തി. പ്രധാനമന്ത്രിയായപ്പോൾ രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയെ തകർത്തെറിഞ്ഞ പരിഷ്കാരങ്ങൾക്ക് മോദിക്ക് തിരിച്ചടിയായി. സി.എ.എ, കാർഷിക നിയമങ്ങൾ എന്നിവക്കെതിരായ പ്രതിഷേധങ്ങളും ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരെ ഇന്ത്യയിൽ നടന്ന ആക്രമണങ്ങളും മോദിയുടെ പ്രതിഛായക്ക് കളങ്കമേൽപ്പിച്ചു. മോദിയുടെ ഭരണത്തിന്‍റെ നാൾവഴികൾ
- 1958- ആർ.എസ്.എസിലൂടെ മോദി രാഷ്ട്രീയരംഗത്തേക്ക് ചുവടുവെക്കുന്നു
- 1985-ആർ.എസ്.എസിൽ നിന്നും ബി.ജെ.പിയിലേക്ക് ചുവടുമാറ്റം
- 1995-ബി.ജെ.പി ജനറൽ സെക്രട്ടറിയായി
- 2001- ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പേട്ടലിന് പകരക്കാരനായി മോദി എത്തുന്നു. ഒക്ടോബർ ഏഴിന് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തു.
- 2002- ഫെബ്രുവരിയിൽ മോദി ആദ്യമായി ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടു.
- 2002 ഫെബ്രുവരി 27- ആയിരക്കണക്കിന് നിരപരാധികളുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് കലാപമുണ്ടാവുന്നു. കലാപത്തെ തുടർന്ന് മോദിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം അന്താരാഷ്ട്രതലത്തിൽ ഉയരുന്നു. കലാപത്തിൽ മോദിക്കും പങ്കുണ്ടെന്ന് ആരോപണമുയരുന്നു. ഗ്രോധ്ര സംഭവത്തെ മുൻനിർത്തി ഗുജറാത്ത് കലാപത്തെ മോദി ന്യായീകരിക്കുകയും ചെയ്തു . ഈ വർഷം തന്നെ നരേന്ദ്ര മോദി രണ്ടാമതും ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നു.
- 2005 -ഗുജറാത്ത് കലാപത്തിന്‍റെ പാപഭാരം പേറുന്ന മോദിക്ക് യു.എൻ നയതന്ത്ര വിസ നിഷേധിക്കുന്നു. ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെ യു.കെയും വിമർശിക്കുന്നു.
- 2007-2012: ഹിന്ദുത്വത്തിൽ ഊന്നിയുള്ള പ്രചാരണങ്ങളിലൂടെ മോദി രണ്ട് തെരഞ്ഞെടുപ്പുകൾ കൂടി വിജയിക്കുന്നു. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും മുസ്ലിം വിരുദ്ധത ആളിക്കത്തിക്കാനും മോദി മടികാണിക്കുന്നില്ല.
- 2013- എൽ.കെ അദ്വാനി ഉൾപ്പടെയുള്ള നേതാക്കളുടെ എതിർപ്പുകൾ അവഗണിച്ച് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് നയിക്കാൻ മോദിയെ ബി.ജെ.പി ഉയർത്തികൊണ്ടു വരുന്നു.
- 2014-വാരണാസി മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തി മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നു.
- വിവാദങ്ങൾ നിറഞ്ഞതായിരുന്നു മോദിയുടെ ഭരണകാലം. സാമ്പത്തികരംഗത്തെ മോദി സർക്കാറിന്‍റെ പരിഷ്കാരങ്ങൾ ഇന്ത്യയെ പിറേകാട്ടടിച്ചു. 2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനവും 2017 ജൂലൈ ഒന്നിന് നിലവിൽ വന്ന ജി.എസ്.ടിയും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ന്യൂനപക്ഷ-ദലിത് വിഭാഗങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങളും മോദി ഭരണകാലത്ത് ഉണ്ടായി. മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പടെയുള്ളവരേയും സർക്കാർ വേട്ടയാടി. ബീഫിന്‍റെ പേരിൽ നിരവധി മുസ്ലിംകൾ കൊല്ലപ്പെട്ടതും മോദി ഭരണകാലത്തായിരുന്നു.
- 2019- വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നു. വിവാദമായ പൗരത്വ, കാർഷിക നിയമങ്ങൾ മോദി സർക്കാർ അവതരിപ്പിച്ചു. ഈ രണ്ട് നിയമങ്ങൾക്കെതിരെയും രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു വന്നു.
- 2020- ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന കലാപവും മോദിയുടെ ഭരണത്തിലെ കറുത്തപാടായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.