​മൈസൂരു​വിൽ എട്ടുവയസ്സുകാരനെ കൊന്നതെന്ന് കരുതുന്ന കടുവ പിടിയിൽ

മൈസൂരു: എട്ടുവയസ്സുകാരനെ കൊലപ്പെടുത്തുകയും ജനങ്ങളെ ഭീതിയിലാഴ്്ത്തുകയും ചെയ്തതെന്ന് കരുതുന്ന കടുവയെ മൈസൂരുവിൽ പിടികൂടി. എച്ച് ഡി കോട്ട താലൂക്കിൽ ചൊവ്വാഴ്ച രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആൺകടുവയെ പിടികൂടിയത്.

നാഗർഹോളെ ടൈഗർ റിസർവിലെ മെതിക്കുപ്പെ വന്യജീവി റേഞ്ചിൽ ഉൾപ്പെടുന്ന കല്ലഹട്ടി ഗ്രാമത്തിലാണ് എട്ടുവയസ്സുള്ള ചരൺ നായക്കിനെ കടുവ കൊന്നത്. സെപ്റ്റംബർ 4ന് മാതാപിതാക്കളോടൊപ്പം കൃഷിയിടത്തിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. കടുവ കടിച്ചെടുത്ത് കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം അൽപം അകലെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. സമീപ ഗ്രാമങ്ങളിലെ കന്നുകാലികളെയും കടുവ കൊന്നിരുന്നു. ഇത് ഗ്രാമവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

തുടർന്ന് കടുവയെ പിടികൂടാൻ വനംവകുപ്പ് സംഭവസ്ഥലത്തിന് സമീപം 10 കൂടുകളും 30 കാമറകളും സ്ഥാപിക്കുകയും ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. കുട്ടിയെ കൊന്നത് ഈ കടുവയാണോ എന്ന് നിരവധി പരിശോധനകൾക്ക് ശേഷുമ സ്ഥിരീകരിക്കാനാകൂ ​എന്ന് മേട്ടിക്കുപ്പെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എൻ. ഹർഷിത് പറഞ്ഞു.

വെറ്ററിനറി ഡോക്ടർ രമേശിന്റെ നേതൃത്വത്തിൽ ഡി.ആർ.എഫ്.ഒ രഞ്ജിത്താണ് കടുവയെ പിടികൂടിയത്. മെട്ടിക്കുപ്പ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എൻ ഹരിഷിത്ത്, എ.സി.എഫ് രംഗസ്വാമി തുടങ്ങിയവർ ഓപറേഷനിൽ പങ്കെടുത്തു. 

Tags:    
News Summary - Tiger, suspected to have killed a boy rescued in Mysuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.