അമ്മയെ കാത്ത് കടുവക്കുട്ടികൾ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കടുവക്കുട്ടികളുടെ അമ്മയെ തിരഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ. നന്ദ്യാൽ-കുർണൂൽ പ്രദേശത്ത് കഴിഞ്ഞ 72 മണിക്കൂറായി അമ്മ കടുവയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും. കഴിഞ്ഞ ദിവസമാണ് നന്ദ്യാലിലെ വയലിൽ നിന്ന് കടുവകുട്ടികളെ നാട്ടുക്കാർ കണ്ടെത്തി വനംവകുപ്പിന് കൈമാറിയത്.

വനംവകുപ്പ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ച് 300 അംഗ സംഘമാണ് കടുവയെ തിരയുന്നത്. കടുവയുടെ അടയാളങ്ങൾ കണ്ടെത്തിയതായും ഉടൻ തന്നെ കണ്ടെത്താൻ കഴിയുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കടുവ ടി-108 ആയിരിക്കാമെന്നാണ് വനപാലകർ പറയുന്നത്.

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻ.ടി.സി.എ) അനുമതി പ്രകാരം കുഞ്ഞുങ്ങളെ മൃഗശാലയിലേക്ക് മാറ്റാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്. അമ്മയെ എത്രയും വേഗം കണ്ടെത്തി കാട്ടിലേക്ക് തിരികെ വിടാനുള്ള ശ്രമത്തിലാണ് വനപാലകരും ഗ്രാമവാസികളും. കാട്ടിലേക്ക് തിരിച്ചുപോയാൽ കുഞ്ഞുങ്ങൾ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

Tags:    
News Summary - Tiger cubs waiting for their mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.