പ്രത്യേക പദവി റദ്ദാക്കിയാൽ ഇന്ത്യയിൽ തുടരണോ എന്ന്​ കശ്​മീർ പുനാരാലോചിക്കും -മെഹ്​ബുബ മുഫ്​തി

ശ്രീനഗർ: ജമ്മു കശ്​മീരിൻെറ പ്രത്യേക പദവി റദ്ദാക്കണമെന്ന ധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലിയുടെ പരമർശത്തിന്​ മറുപടിയുമായി പി.ഡി.പി പ്രസിഡൻറ്​ മെഹ്​ബൂബ മുഫ്​തി. പ്രത്യേക പദവി റദ്ദാക്കിയാൽ അന്ന്​ കേ​ന്ദ്രവും കശ്​മീരും തമ ്മിലുള്ള ബന്ധം അവസാനിക്കുമെന്ന്​ മെഹ്​ബൂബ പറഞ്ഞു.

ജെയ്​റ്റ്​ലി ഇത്​ മനസിലാക്കണം. ഇത്​ പറയുന്നതുപോലെ എളു പ്പമുള്ളതല്ല. നിങ്ങൾ ആർട്ടിക്കിൾ 370 ഒഴിവാക്കിയാൽ ജമ്മുകശ്​മീരുമായുള്ള നിങ്ങളുടെ ബന്ധം അന്ന്​ അവസാനിക്കും -മുഫ്​തി പറഞ്ഞു.

കശ്​മീരിൻറെ പ്രത്യേക പദവി റദ്ദാക്കണമെന്നും കശ്​മീരിൽ സ്​ഥിരതാമസക്കാരല്ലാത്തവർക്ക്​ സ്​ഥലം വാങ്ങാനുള്ള നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഇത്​ സംസ്​ഥാനത്തിൻെറ സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നുമായിരുന്നു ജെയ്​റ്റ്​ലിയുടെ പരാമർശം.

ആർട്ടിക്കിൾ 370 ആണ്​ കേന്ദ്രവും കശ്​മീരും തമ്മിലുള്ള പാലം. അത്​ പിൻവലിക്കുകയാണെങ്കിൽ നിബന്ധനകളില്ലാതെ ഇന്ത്യയിൽ തുടരണമോ എന്ന കാര്യം കശ്​മീർ പുനരാലോചിക്കുമെന്ന്​ മുഫ്​തി കൂട്ടിച്ചേർത്തു.

Tags:    
News Summary - Ties With J&K Will Be Over If Article 370 Scrapped", Says Mehbooba Mufti -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.