Posted On
date_range Updated On
date_range യു.പിയിൽ പൊടിക്കാറ്റ്; 17 മരണം
ലഖ്നോ: യു.പിയിൽ കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ പൊടിക്കാറ്റിൽ 17 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കാറ്റിൽ മരം വീണും വീടു തകർന്നുമാണ് മിക്ക മരണങ്ങളുമുണ്ടായതെന്ന് യു.പി സർക്കാർ വക്താവ് പറഞ്ഞു.
മൊറാദാബാദിലാണ് ഏറ്റവുമധികം പേർ മരിച്ചത്-ഏഴു പേർ. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് സഹായെമത്തിക്കാൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം മൂന്നു തവണയായി യു.പിയിലുണ്ടായ പൊടിക്കാറ്റുകളിൽ 130ലധികം പേർ മരിച്ചിരുന്നു. പുറമെ, മേയ് ആദ്യം മിന്നലേറ്റ് 80ഒാളം പേരും സംസ്ഥാനത്ത് മരിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.