വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പിനെ കടിച്ചുകൊന്ന് മൂന്ന് വയസ്സുകാരൻ. ഉത്തർ പ്രദേശിലെ ഫാറൂഖാബാദിലാണ് സംഭവം. കളിക്കുന്നതിനിടെ അക്ഷയ് എന്ന കുട്ടിയാണ് പാമ്പിനെ പിടികൂടി വായിലിട്ട് ചവച്ചത്. കുറച്ചുസമയത്തിന് ശേഷം കരച്ചിൽ തുടങ്ങി. ഓടിയെത്തിയ മുത്തശ്ശി കുട്ടിയുടെ വായിൽ പാമ്പ് കിടക്കുന്നതാണ് കണ്ടത്.
ഭയന്ന് നിലവിളിച്ച അവർ കുട്ടിയുടെ വായിൽനിന്ന് പാമ്പിനെ വലിച്ചിടുകയും ബന്ധുക്കളെ കൂട്ടി ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, കുട്ടിക്ക് പ്രശ്നമൊന്നുമില്ലെന്ന് ഡോക്ർമാർ സ്ഥിരീകരിച്ചതോടെയാണ് ഇവർക്ക് ശ്വാസം നേരെ വീണത്. പ്രാഥമിക ചികിത്സക്ക് ശേഷം ഇവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.