തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് മരണം

വിരുദനഗർ: തമിഴ്നാട്ടിൽ സാത്തൂരിനടുത്ത് പടക്കനിർമാണ ശാലയിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ശ്രീ സോലൈ ഫയർവർക്സിൽ ഉണ്ടായ പൊട്ടിത്തെറിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 7.40നായിരുന്നു അപകടം.

കറുപ്പുസ്വാമി, സെന്തിൽ, കാശി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ കോവിൽപെട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.

വിരുദനഗർ ജില്ലയിൽ ജനുവരി ഒന്നിനുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചിരുന്നു. ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.

Tags:    
News Summary - Three workers killed, 4 injured in blast at fireworks unit near Sattur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.