ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതിയിൽ മൂന്ന് സിറ്റിങ് വനിത ജഡ്ജിമാർ. ജസ്റ്റിസ് ഇന്ദിര ബാനർജി സത്യപ്രതിജ്ഞ ചെയ്തതോടെയാണിത്. സ്വാതന്ത്ര്യത്തിനുശേഷം സുപ്രീംകോടതിയിലെ എട്ടാമത് വനിത ജഡ്ജിയാണ് ജ. ഇന്ദിര ബാനർജി.
2002 ഫെബ്രുവരി അഞ്ചിനാണ് ഇവർ കൽക്കത്ത ജഡ്ജിയായത്. 2017 ഏപ്രിൽ അഞ്ചിന് മദ്രാസ് ഹൈകോടതിയുടെ ജഡ്ജിയായി. 2022 സെപ്റ്റംബർ 23നാണ് ഇവർ സുപ്രീംകോടതിയിൽനിന്നു വിരമിക്കുക. ഇേപ്പാഴുള്ള മൂന്ന് സിറ്റിങ് ജഡ്ജിമാരിൽ ജ. ആർ. ഭാനുമതിയാണ് ഏറ്റവും സീനിയർ. 2020ൽ ആണ് ഇവർ വിരമിക്കുക.
കഴിഞ്ഞ വർഷം ചുമതലയേറ്റ ജഡ്ജി ഇന്ദു മൽഹോത്രയാണ് മൂന്നു പേരിലെ മറ്റൊരാൾ. നേരേത്ത സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായിരുന്നു ഇന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.