മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു

ഇംഫാൽ: മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ മരിച്ചു. 13 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് സൈനികർ സംഭവസ്ഥലത്തും മറ്റൊരു ജവാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തിൽ ചൊവ്വാഴ്ച വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞതായി സൈനിക വൃത്തങ്ങ​ളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ട അപകടത്തിൽ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് സൈന്യവും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. 

Tags:    
News Summary - Three security personnel killed as army vehicle falls into gorge in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.