ന്യൂഡൽഹി: പഞ്ചാബ് ഏക്ത പാർട്ടിയും മൂന്ന് എം.എൽ.എമാരും കോൺഗ്രസിൽ ലയിച്ചു. ന്യൂഡൽഹിയിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ച ശേഷമാണ് നേതാക്കൾ ഒൗദ്യോഗികമായി നിലപാട് വ്യക്തമാക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തും കൂടിക്കാഴ്ചയിൽ സന്നിഹിതനായി.
സുഖ്പാൽ സിങ് ഖൈറ, ജഗ്ദേവ് സിങ്, പിർമൽ സിങ് എന്നീ എം.എൽ.എമാരാണ് ഡൽഹിയിലെത്തിയത്. ആം ആദ്മി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ സുഖ്പാൽ സിങ് 2019ൽ പാർട്ടി വിട്ട് പഞ്ചാബ് ഏകതാ പാർട്ടി രൂപീകരിക്കുകയായിരുന്നു. അടുത്തവർഷം ആദ്യം പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പരമാവധി ശക്തി സംഭരിക്കാനാണ് കോൺഗ്രസ് നീക്കം. മുഖ്യമന്ത്രി അമരീന്ദർ സിങ്ങും മുതിർന്ന നേതാവ് നവജ്യോത് സിധുവും പരസ്പരം പോരടിച്ചത് കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടർന്ന്് പ്രശ്ന പരിഹാരത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.