Posted On
date_range Updated On
date_range ഉത്സവത്തിന്റെ ഫ്ലക്സ് കീറി കലാപശ്രമം; മൂന്ന് യുവാക്കൾ അറസ്റ്റിൽ
മംഗളൂരു: വാമഞ്ചൂർ ജങ്ഷനിൽ സ്ഥാപിച്ച മംഗളൂരു ശാരദോത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡ് കീറി സാമുദായിക സംഘര്‍ഷത്തിന് ശ്രമം നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്‌ഡെ(32),യതീഷ് പൂജാരി(28), പ്രവീണ്‍ പൂജാരി(30) എന്നിവരെയാണ് മംഗളൂറു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ കീറിയ മംഗളൂരു ശാരദോത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡ്
പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം എട്ടിനാണ് സംഭവം. സാമുദായിക സൗഹാർദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികൾ നശിപ്പിച്ച മംഗളൂരു ശാരദോത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡ്
പ്രതികൾ സഞ്ചരിച്ച കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.