Posted On
date_range Updated On
date_range ട്രാക്ടർ റാലിക്കിടെയുണ്ടായ അതിക്രമം; മൂന്നുപേർ കൂടി അറസ്റ്റിൽ
ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റിൽ. ഡൽഹിയിലെ ബുരാരിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഡൽഹി ഹരിനഗർ സ്വദേശികളായ സുഖ്മീത് സിങ്, ഗുർദീപ് സിങ്, ലിബസ്പുർ സ്വദേശിയായ ഹർവിന്ദ് സിങ് എന്നിവരാണ് അറസ്റ്റിലായതെന്ന് െപാലീസ് അറിയിച്ചു.
ബുരാരിയിലെ അതിക്രമവുമായി ബന്ധപ്പെട്ട് നേരത്തേ എട്ടുപേർ അറസ്റ്റിലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇവരുടെ മൊബൈൽ ഫോണുകളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
ജനുവരി 26ന് കർഷകരുടെ ട്രാക്ടർ റാലിക്കിടെ വ്യാപക അതിക്രമം അരങ്ങേറിയിരുന്നു. സമരത്തിലേക്ക് നുഴഞ്ഞുകയറിയ ആർ.എസ്.എസ് ഗുണ്ടകളാണ് അതിക്രമം നടത്തിയതെന്ന് കർഷകർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.