കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
ജയ്‌പൂർ: രാജസ്ഥാനിലെ ദൗസയിൽ ബഡാ ഗ്രാമത്തിന് സമീപം കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. നാലു കുട്ടികൾ ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു.
അഹമ്മദാബാദിൽ നിന്നും ഹരിദ്വാരയിലേക്ക് പോകുകയായിരുന്ന കാറിൽ അമിത വേഗതയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഹസ്മുഖ് പട്ടേൽ , ഭാര്യ സീമ ബെൻ, മോഹൻ ഭായ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ അഹമ്മദാബാദിൽ നിന്ന് ഹരിദ്വാറിലേക്ക് പോവുകയായിരുന്നു സംഘം. ബഡാ ഗ്രാമത്തിന് സമീപം പശു റോഡിലൂടെ പോയപ്പോൾ കാർ റോഡിൽ നിർത്തി. തുടർന്ന് അമിത വേഗതയിൽ വന്ന ട്രക്ക് കാറിനു പിറകിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്നുപേർ അപകട സ്ഥലത്ത്‌വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ബന്ദികുയി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.