വിജയ് രാജ്മോഹൻ അറുമുഖം
തമിഴ്നാട്ടിൽ 5 കോടി കൈക്കൂലി വാഗ്ദാനം ലഭിച്ചെന്ന് വെളിപ്പെടുത്തലുമായി മന്ത്രി; പിന്നാലെ വിവാദം
ചെന്നെെ: തമിഴ്നാട്ടിൽ സർക്കാർ പദവി ലഭിക്കുന്നതിനായി 5 കോടി രൂപ കൈക്കൂലി വാഗ്ദാനം നൽകി യതായി വികസന മന്ത്രി രാജ്മോഹൻ അറുമുഖം . തമിഴ്നാട് ഇയൽ ഇസൈ നാടക മണ്ഡ്രം (ഐഐഎൻഎം) ചെയർമാൻ പദവിയിലേക്ക് ഒരാളെ നിയമിക്കുന്നതിനായാണ് കൈക്കൂലി വാഗ്ദാനം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
തമിഴ്നാട് പാഠപുസ്തക-വിദ്യാഭ്യാസ സേവന കോർപറേഷൻ ചെയർമാൻ ലയോള മണി വഴിയാണ് വാഗ്ദാനം ലഭിച്ചത്. 500 കോടി രൂപ നൽകിയാലും യോഗ്യതയില്ലാത്ത ഒരാളെ പദവിയിൽ നിയമിക്കില്ലെന്ന് മണിയോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇത്തരം നിയമനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രൂപ പോലും സ്വീകരിക്കാതെയാണ് പുഷ്പവനം കുപ്പുസാമിയെ ഐഐഎൻഎം ചെയർമാനായി നിയമിച്ചതെന്നും രാജ്മോഹൻ അറുമുഖം വെളിപ്പെടുത്തി. അതേസമയം, കൈക്കൂലി വാഗ്ദാനം ചെയ്ത വ്യക്തിക്കെതിരെ പരാതി നൽകാത്തതെന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉയർന്നു. സംഭവത്തിൽ ഉടൻ പരാതി നൽകേണ്ടതായിരുന്നുവെന്ന് ബിജെപി വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പ്രതികരിച്ചു. കൈക്കൂലി നൽകുന്നതും സ്വീകരിക്കുന്നതും കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനം നൽകിയ വ്യക്തിയുടെ വിവരങ്ങൾ പുറത്തുവിണമെന്ന് മുൻ മന്ത്രി ഡി. ജയകുമാറും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.