Posted On
date_range Updated On
date_range ബിഹാറിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ബിഹാറിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയിലെ ബാരജത്തി വനമേഖലയിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം.
കൊല്ലപ്പെട്ടവരിൽ മാവോവാദി സോണൽ കമാൻഡർ അലോക് യാദവും ഉൾപ്പെടും. ഇവരിൽനിന്ന് എ.കെ 47 തോക്ക് ഉൾപ്പെടെ ആയുധങ്ങളും പിടിച്ചെടുത്തു.
രാത്രി 12.20 ഓടെയായിരുന്നു സംഭവം. സുരക്ഷ സേന നടത്തിയ തെരച്ചിലിനിടെ മാവോവാദികളുമായി വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.