അഗർതല: മഹാരാഷ്ട്രക്ക് മുേമ്പ നടന്ന ആൾക്കൂട്ട കൊലകളിൽ വിറങ്ങലിച്ച് ത്രിപുരയും.കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ത്രിപുരയിൽ ഒരു ദിവസം മൂന്നിടങ്ങളിൽ ആൾക്കൂട്ട കൊല നടന്നേതാടെ, വിവിധ മേഖലകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താൻ പൊലീസും ഉദ്യോഗസ്ഥരും പദ്ധതിയിട്ടു.
അഗർതലക്ക് 25 കിലോമീറ്റർ അകലെ മോഹൻപൂരിൽ ഏതാനും ദിവസം മുമ്പ് 11കാരെൻറ മൃതദേഹം മുറിവുകളോടെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ വൃക്ക എടുത്തുമാറ്റിയതായും അഭ്യൂഹം പടർന്നു. ഇതിനെ തുടർന്നാണ് ആൾക്കൂട്ട ആക്രമണം നടന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച ത്രിപുര വിദ്യാഭ്യാസ-നിയമ മന്ത്രി രത്തൻ ലാൽ നാഥിെൻറ വിഡിയോ സംസ്ഥാനമാകെ പ്രചരിക്കുന്നുണ്ട്.
ഇതിൽ, കുട്ടിയെ കൊലപ്പെടുത്തി വൃക്ക എടുത്തിട്ടുണ്ടെന്നും അന്താരാഷ്ട്ര ബന്ധമുണ്ടായേക്കാവുന്ന ‘കിഡ്നി മാഫിയ’ ആകാം ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. എന്നാൽ, പിന്നീട് മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുട്ടിയുടെ വൃക്ക നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതായി നിയമസഭയെ അറിയിച്ചു. ഇതിനകം, വ്യാജവാർത്ത പ്രചരിക്കുകയും ജൂൺ 28ന് വിവിധ ജില്ലകളിൽ മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തു. കുട്ടികളെ അപഹരിക്കാനെത്തിയവർ എന്ന സംശയത്തിലാണ് ഇവരെ കൊലപ്പെടുത്തിയത്. സിപാഹിജാല ജില്ലയിൽ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ത്രിപുരയിൽ 30 വയസ്സുള്ള തെരുവുകച്ചവടക്കാരനെയാണ് കൊലപ്പെടുത്തിയത്.
അതേദിവസം കുട്ടികളെ അപഹരിക്കുന്ന വ്യാജ വാർത്തക്കെതിരെ മൈക്ക് വഴി പ്രചാരണം നടത്താൻ അധികൃതർ കൂലിക്ക് വിളിച്ച സുകാന്ത ചക്രവർത്തിയെ (36) ദക്ഷിണ ത്രിപുരയിലെ കലഛാര ജില്ലയിൽ ആൾക്കൂട്ടം ആക്രമിച്ചു കൊന്നു. ഇൗ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേൽക്കുകയും ചെയ്തു. വിദ്യാഭ്യാസ-നിയമ മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ സി.പി.എം, കോൺഗ്രസ് എന്നീ കക്ഷികൾ രംഗത്തുവന്നു.
മന്ത്രിയുടെ പ്രസ്താവന ആൾക്കൂട്ട കൊലക്ക് കാരണമായെന്നും ഇതിനാൽ അദ്ദേഹം രാജിെവക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. അഭ്യൂഹം പടർത്തുന്നതിൽ പ്രധാനിയാണ് നാഥ് എന്ന് കോൺഗ്രസ് ആരോപിച്ചു. സി.പി.എം പിന്തുണയോടെയാണ് ആൾക്കൂട്ട കൊല അരങ്ങേറുന്നതെന്നാണ് ഭരണപക്ഷത്തിെൻറ ആരോപണം. സംഭവത്തിൽ ഏതാനും പേർ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.