എച്ച്.ഡി കുമാരസ്വാമി, ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാർ
Posted On
date_range Updated On
date_range കർണാടകയിൽ മൂന്ന് മുൻ മുഖ്യമന്ത്രിമാരും മുന്നിൽ
മംഗളൂരു: കർണാടകയിൽ ജനവിധി തേടുന്ന മുൻ മുഖ്യമന്ത്രിമാരായ മൂന്ന് എൻ.ഡി.എ സ്ഥാനാർഥികളും ലീഡ് ചെയ്യുന്നു. മാണ്ഡ്യ മണ്ഡലത്തിൽ ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ എച്ച്.ഡി. കുമാരസ്വാമി എം.എൽ.എ 5,68,160 വോട്ടുകൾ നേടിയപ്പോൾ എതിരാളി കോൺഗ്രസിലെ സ്റ്റാർ ചന്ദ്രു 3,57,754 വോട്ടുകളുമായി ഏറെ പിറകിലാണ്. ഇതോടെ കുമാരസ്വമി വിജയം ഉറപ്പിച്ചു.
ബി.ജെ.പിയുടെ ബസവരാജ് ബൊമ്മൈ എം.എൽ.എ ഹാവേരി മണ്ഡലത്തിൽ 3,23,272 വോട്ടുകളുമായി മുന്നേറുന്നു. കോൺഗ്രസിന്റെ അനന്തസ്വാമി ഗഡ്ഡദേവര മഠം 2,95,412 വോട്ടുകളാണ് നേടിയത്. ഉറ്റുനോക്കുന്ന ബെലഗാവി മണ്ഡലത്തിൽ ജഗദീഷ് ഷെട്ടാർ 2,03,950 വോട്ടുകൾ നേടി വിജയത്തിലേക്ക് കുതിക്കുന്നു. എതിരാളി മൃളാൾ രവീന്ദ്ര ഹെബ്ബാൽകറിന് 1,65,597 വോട്ടുകളാണ് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.