Posted On
date_range Updated On
date_range യു.പി ബോട്ടപകടം: മൂന്ന് മൃതദേഹം കണ്ടെത്തി; 25 പേരെ കാണാതായി
ലഖ്നോ: ഉത്തർ പ്രദേശിലെ യമുന നദിയിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മൂന്ന് മൃതദേഹം കണ്ടെത്തി. ഫുൽവ (50), രാജ്റാണി (45), കിഷൻ (ഏഴുമാസം) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 25 പേരെ കാണാതായിട്ടുണ്ട്. മരണനിരക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച വൈകീട്ട് നാലിനാണ് അപകടം ഉണ്ടായത്. മാർകയിൽനിന്ന് ജറൗളിഘട്ടിലേക്ക് പോയ ബോട്ട് ആണ് സംഗര ഗ്രാമത്തിൽ ശക്തമായ കാറ്റിൽ അപകടത്തിൽപെട്ടത്.
ബോട്ടിൽ 30നും 35നും ഇടയിൽ യാത്രക്കാർ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. 40നും 45നും ഇടയിൽ യാത്രക്കാർ ഉണ്ടായിരുന്നതായും 15 പേരെ രക്ഷിച്ചതായുമാണ് ദൃക്സാക്ഷി വിവരണം.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുകയാണ്. അതേസമയം, മരിച്ചവരുടെ ആശ്രിതർക്ക് യു.പി സർക്കാർ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.