ശമ്പളം 10000 രൂപ, അക്കൗണ്ട് പരിശോധിച്ചപ്പോൾ കണ്ടത് 10000 കോടി; അമ്പരന്ന് 22കാരൻ
ജയ്പൂർ: വെറും 10000 രൂപ മാത്രം പ്രതിമാസ ശമ്പളം വാങ്ങുന്ന ഒരു സാധാരണക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കോടികളുടെ നിക്ഷേപമെത്തി. അക്കൗണ്ടിൽ വന്ന തുക കണ്ട് അമ്പരന്നുപോയ യുവാവ് ഒടുവിൽ എന്തുചെയ്യണമെന്നറിയാതെ അധികാരികളുടെ സഹായം തേടി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് 10000 കോടി രൂപ അക്കൗണ്ടിൽ കിടക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
തന്റെ ചെറിയ ശമ്പളത്തിന് അക്കൗണ്ടിൽ ഇത്രയും വലിയ തുക വരാൻ യാതൊരു സാധ്യതയുമില്ലെന്ന് മനസ്സിലാക്കിയ യുവാവ് ഉടൻ തന്നെ ബാങ്ക് അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സാങ്കേതിക തകരാറോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും അക്കൗണ്ട് മാറി വന്നതോ ആകാം കാര്യമെന്നാണ് പ്രാഥമിക നിഗമനം. ലീൻ സംവിധാനം ഉപയോഗിച്ച് നിലവിൽ അധികൃതർ ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ബാങ്ക് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ സമീർ ഖാനാണ് ഫോൺ റീചാർജ് ചെയ്യാൻ വേണ്ടി അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്തപ്പോൾ 10000 കോടി രൂപ അക്കൗണ്ടിൽ കണ്ടത്. നേരത്തെ ഇയാളുടെ അക്കൗണ്ടിൽ 55000 രൂപയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെ തുടർന്ന് ഇതും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. സാങ്കേതിക തകരാറാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ ഇയാളുടെ അക്കൗണ്ട് തിരികെ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.