നിതിൻ നബീൻ

ബിജെപിക്ക് വോട്ട് ചെയ്യാത്തവർ പോലും രാജ്യത്തിന്റെ ഭാവി നരേന്ദ്ര മോദിയിലൂടെയെന്ന് മനസിലാക്കി; നിതിൻ നബീൻ

ന്യൂഡൽഹി: ബിജെപി ദേശീയ ആസ്ഥാനത്ത് 50 രാജ്യങ്ങളിൽ നിന്നുള്ള തലവന്മാർക്കും 90 ഓളം മുതിർന്ന വിദേശ നയതന്ത്രജ്ഞർക്കുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ദീപാവലി സൽക്കാരം സംഘടിപ്പിച്ചു. കേന്ദ്രമന്ത്രിമാരും പാർട്ടിയിലെ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ വിപുലമായ സാംസ്കാരിക പാരമ്പര്യവും സൗഹൃദവും ആഘോഷിക്കുന്നതായിരുന്നു ചടങ്ങെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നിതിൻ നബീൻ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വസുധൈവ കുടുംബകം' എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതാണ് ഈ ഒത്തുചേരൽ. ലോകരാഷ്ട്രങ്ങളുമായി ഇന്ത്യക്കുള്ള പരസ്പര ധാരണ, സഹകരണം എന്നിവ ശക്തിപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകരാജ്യങ്ങളുമായി ബന്ധവും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും വളർത്തിയെടുക്കുന്നതിനൊപ്പം ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ഉത്സവ പാരമ്പര്യങ്ങളും ആഗോളതലത്തിൽ പ്രദർശിപ്പിക്കുകയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ബിജെപി വിദേശകാര്യ വിഭാഗം ഇൻ-ചാർജ് ഡോ. വിജയ് ചൗത്തായ്‌വാല വ്യക്തമാക്കി ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മാർഗിലുള്ള ബിജെപി ആസ്ഥാന വികസന കേന്ദ്രത്തിൽ ഭാരതീയ ജനതാ യുവമോർച്ചയുടെ (ബി.ജെ.വൈ.എം) ആദ്യ ദേശീയ നിർവാഹക സമിതി യോഗം പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ദീപാവലി ആഘോഷങ്ങൾ നടന്നത്.

'വികസിത് ഭാരത് 2047', 'ലോക് തന്ത്ര ബച്ചാവോ, അരാജക്താ ഹഠാവോ' എന്നീ പ്രചാരണ പരിപാടികളുടെ ഭാവി പദ്ധതികളെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി. ബിജെപി അധ്യക്ഷൻ നിതിൻ നബീനെക്കൂടാതെ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, ബിജെവൈഎം ദേശീയ അധ്യക്ഷൻ ഹേമങ് ജോഷി, ദേശീയ ജനറൽ സെക്രട്ടറി ഹരീഷ് ദ്വിവേദി തുടങ്ങിയവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവമോർച്ച ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

ചടങ്ങിൽ പുതിയ ബിജെവൈഎം ടീമിനെ നിതിൻ നബീൻ അഭിനന്ദിച്ചു. കഴിഞ്ഞ 40-45 വർഷത്തെ പാർട്ടിയുടെ ആശയപരമായ വളർച്ചയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ബിജെപി ആശയങ്ങൾ ജനങ്ങളിലേക്ക് പൂർണ്ണമായി എത്തിച്ചേരാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ, ഇന്ന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ക്ഷേമപദ്ധതികൾ രാജ്യത്തെ ഓരോ ചെറുപട്ടണത്തിലും ഗ്രാമത്തിലും ഒരുപോലെ എത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യാത്തവർ പോലും രാജ്യത്തിന് സുരക്ഷിതമായ ഭാവിയും ശരിയായ ദിശയും നൽകാൻ മോദിജിക്ക് മാത്രമേ സാധിക്കൂ എന്ന് ഇന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ടെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ വ്യക്താക്കി

Tags:    
News Summary - Nitin Nabin says Even Non-BJP Voters Trust Modi for a Safe Future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.