ലഖ്നൗ: ആറു വർഷം കൊണ്ട് കേന്ദ്രസർക്കാർ മൂന്നുകോടി കുടുംബങ്ങളെ ലക്ഷപ്രഭുക്കൾ ആക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഒരുക്കിയ ആസാദി 75 കാമ്പയിനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
''2014ന് ശേഷം കേന്ദ്രസർക്കാർ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ ഒരുകോടി 13 ലക്ഷം വീടുകൾ നിർമിച്ചുനൽകി. 50 ലക്ഷത്തിലേറെ വീടുകൾ പാവങ്ങൾക്ക് നൽകി.
ഈ കാലയളവിൽ മൂന്നുകോടി ജനങ്ങൾ പ്രധാനമന്ത്രി ആവാസ യോജനയിലൂെട ലക്ഷപ്രഭുക്കളായി. ഓരോ വീടിനും എത്ര വില വരുമെന്ന് ആലോചിച്ച് നോക്കിയാൽ മതി. എന്നിട്ടും പ്രതിപക്ഷം തന്നെ ലക്ഷ്യമിടുകയാണ്. യോജന പ്രകാരം നൽകിയ വീടുകളിൽ 80 ശതമാനത്തിന്‍റെയും ഉടമകളോ സഹഉടമകളോ സ്ത്രീകൾ ആണ്'' -മോദി പറഞ്ഞു.
പ്രസംഗത്തിനിടെ സമാജ്വാദി പാർട്ടിയെ പേരു പറയാതെ മോദി ആക്രമിച്ചു. 2017ന് മുമ്പ് സംസ്ഥാനത്തിന് 18,000 വീടുകൾ അനുവദിച്ചെങ്കിലും അന്നത്തെ സർക്കാർ 18 വീടുകൾ പോലും നിർമിച്ചില്ലെന്ന് മോദി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.