ഗുലാം നബി ആസാദിനെ പിന്തുണച്ച് മൂന്ന് നേതാക്കൾ കൂടി രാജിവച്ചു

ജമ്മു: ഗുലാം നബി ആസാദിന് പിന്തുണ അറിയിച്ച് കോൺഗ്രസ്സിൽ നിന്ന് മൂന്ന് നേതാക്കൾ കൂടി രാജിവെച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക്, സുഭാഷ് ഗുപ്ത, ശാംലാൽ ഭഗത് എന്നിവരാണ് ഇന്നലെ കോൺഗ്രസ് ഹൈക്കമാൻഡിന് രാജി സമർപ്പിച്ചത്.

അഞ്ചു പതിറ്റാണ്ടോളം സജീവമായി കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഗുലാം നബി ആസാദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. മുൻ ഉപ മുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രിമാരായ അബ്ദുൽ മാജിദ് വാനി, മനോഹൽ ലാൽ ശർമ തുടങ്ങിയവരും പിന്തുണ അറിയിച്ച് ആസാദിനെ സന്ദർശിച്ചിട്ടുണ്ടെന്നും ഇവരും ഉടൻ രാജി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആസാദുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

നിരവധി പ്രാദേശി നേതാക്കളും ആസാദിനെ പിന്തുണച്ച് കോൺഗ്രസ് വിട്ടതായാണ് ഇവരുടെ അവകാശവാദം.

Tags:    
News Summary - Three Congress leaders resign in support of Ghulam Nabi in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.