തമിഴ്​നാട്ടിൽ ദലിത്​ യുവാവിന്​ മുടിവെട്ടി നൽകിയില്ല, ജാതിയധിക്ഷേപവും; മൂന്നുപേർക്കെതിരെ കേസ്​

ചെന്നൈ: തമിഴ്​നാട്ടിൽ ദലിത്​ യുവാവിന്‍റെ തലമുടി വെട്ടാൻ നിരസിച്ചതിനും ജാതിയധിക്ഷേപം നടത്തിയതിനും സലൂൺ ഉടമക്കും രണ്ടുപേർക്കുമെതിരെ ​േകസ്​. എസ്​.സി/എസ്​.ടി നിയമപ്രകാരമാണ്​ കേസ്​.

​സേലം ജില്ലയിലെ തലൈവാസലിലാണ്​ സംഭവം. 26 കാരനായ പൂവരസൻ മുട​ി വെട്ടാനെത്തിയതായിരുന്നു സലൂണിൽ. സലൂൺ ഉടമയും ബാർബറും പൂവരസൻ എസ്​.സി വിഭാഗത്തിൽപ്പെട്ടയാളാണെന്ന്​ ചൂണ്ടിക്കാട്ടി മുടിവെട്ടാൻ തയാറായില്ല. സലൂണിൽ പ്രവേശിക്കുന്നതിനും ഇരുവരും വിലക്ക്​ ഏർപ്പെടുത്തി.

സലൂൺ ഉടമയായ അന്നകില്ലി, ബാർബർ ലോകനാഥൻ എന്നിവരാണ്​ പൂവരസന്​ മുടി വെട്ടി നൽകാൻ വിസമ്മതിച്ചത്​. മൂവരും തമ്മിൽ വാക്കുതർക്കമായതോടെ പളനിവേൽ എന്നയാൾ സംഭവത്തിൽ ഇടപ്പെടുകയും പൂവരസനെ ജാതിപ്പേര്​ വിളിച്ച്​ ആക്ഷേപിക്കുകയും ചെയ്​തു.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി പൂവരസൻ തലൈവാസൽ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തൽ അന്നകില്ലി, ലോകനാഥൻ, പളനിവേൽ എന്നിവർക്കെതിരെ എസ്​.സി/എസ്​.ടി നിയമപ്രകാരം കേസെടുത്തു. പളനിവേലിനെ അറസ്റ്റ്​ ചെയ്​തു. മറ്റു രണ്ടുപേരും ഒളിവിലാണ്​. 

Tags:    
News Summary - Three booked in Tamilnadu under SC ST act for abusing Dalit man who wanted a haircut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.