നിരോധിത രീതിയിൽ മീൻ പിടിച്ച മൂന്ന് ബോട്ടുകൾക്ക് പിഴയിട്ടു

മംഗളൂരു: തീരദേശ സുരക്ഷാ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കടലിൽ അനധികൃതമായി നിരോധിത രീതിയിൽ വൈദ്യുതി വെളിച്ചത്തിൽ മത്സ്യബന്ധനം നടത്തിയതിന് മൂന്ന് ബോട്ടുകൾക്ക് അധികൃതർ പിഴ ചുമത്തി. ഗംഗോളി മത്സ്യബന്ധന തുറമുഖത്ത് പ്രത്യേക പരിശോധന നടത്തിയാണ് ബോട്ടുകൾ പിടികൂടിയത്. ഉഡുപ്പി ജില്ലാ ഫിഷറീസ് ജോയിന്റ് ഡയറക്ടറാണ് ബോട്ട് ഉടമകൾക്ക് 16,000 രൂപ പിഴ ചുമത്തിയത്.

ലൈറ്റ് ഫിഷിംഗിനായി ജനറേറ്റർ ഘടിപ്പിച്ച മറ്റൊരു ബോട്ടും കണ്ടെത്തി. ഉടമക്ക് 5000 രൂപ പിഴ ചുമത്തി. നിരോധിത മത്സ്യബന്ധന രീതിക്ക് ഉപയോഗിച്ചിരുന്ന ജനറേറ്ററും ലൈറ്റിംഗ് ഉപകരണങ്ങളും ബോട്ട് വിട്ടുകൊടുക്കുന്നതിന് മുമ്പ് നീക്കം ചെയ്തു.

നിയമവിരുദ്ധ ലൈറ്റ് ഫിഷിങ്ങും ബുൾ ട്രോളിങ്ങും തടയുന്നതിനായി ഫിഷറീസ് വകുപ്പിലെയും തീരദേശ സുരക്ഷാ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത ഫ്ലൈയിംഗ് സ്ക്വാഡ് രൂപവത്കരിച്ചു. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി മാൽപെ, ഗംഗോളി തുറമുഖങ്ങളിൽ സംഘം തുടർച്ചയായ പരിശോധനകൾ നടത്തിവരുന്നു.

Tags:    
News Summary - Three boats penalized for illegal fishing practices in Gangolli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.